കെടുതാപത്തിൻ പാരമ്യത്തിൽ

കെടുതാപത്തിൻ പാരമ്യത്തിൽ 
വേവും ഉയിർവഴിയിൽ...
ഉടയോനെത്തും ശീതം നിത്യം 
തൂവും തണൽ നിരയായ്...
ഇരുളാഴത്തിൽ മുങ്ങിത്തപ്പും 
നോവിൻ നിനവുകളേ....
ഞൊടിനേരത്താൽ പാടേമാറ്റും 
പുത്തൻ പുലരൊളിയായ്....

കാറ്റും പെരുമഴയും... 
തീ മിന്നൽ മുഴുവരയും...
കാറും ഇടിയൊലിയും... 
വന്നേറും മനസ്സുകളിൽ....
കനിവിൻ ചിമിഴുകളിൽ... 
പുൽ കനവിൻ കണികളുമായ്...
വരവുണ്ട് അവനൊരുവൻ...
ആ വരവിൻ കുളമ്പടിയകലെ കേൾക്കുന്നേ...
പകയുടെ അണികൾ... കെണിവെയ്ക്കും...
ചതിയുടെ പടുകുഴി... അരികത്തായ്...
കരുതും പെരിയോൻ അവനല്ലേ...
നേരിൻ... ഗതിയെങ്കിൽ... 
എതിരാളിൻ വല ഭേദിക്കാൻ... 
എന്നും കരുനീക്കും ശക്തിയവൻ... 
നീളേ പതറിയ വാഴ്‌വിൻ ഒരു പുതു 
വാനം അരുളിയൊരാളല്ലേ...
ഓരോ അഴലിലും കൂട്ടായ് ഇവിടെ വരേ...

കാറ്റും പെരുമഴയും... 
തീ മിന്നൽ മുഴുവരയും...
കാറും ഇടിയൊലിയും... 
വന്നേറും മനസ്സുകളിൽ....
കനിവിൻ ചിമിഴുകളിൽ... 
പുൽ കനവിൻ കണികളുമായ്...
വരവുണ്ട് അവനൊരുവൻ...
ആ വരവിൻ കുളമ്പടിയകലെ കേൾക്കുന്നേ...
പകയുടെ അണികൾ... കെണിവെയ്ക്കും...
ചതിയുടെ പടുകുഴി... അരികത്തായ്...
കരുതും പെരിയോൻ അവനല്ലേ...
നേരിൻ... ഗതിയെങ്കിൽ... 
എതിരാളിൻ വല ഭേദിക്കാൻ... 
എന്നും കരുനീക്കും ശക്തിയവൻ... 
നീളേ പതറിയ വാഴ്‌വിൻ ഒരു പുതു 
വാനം അരുളിയൊരാളല്ലേ...
ഓരോ അഴലിലും കൂട്ടായ് ഇവിടെ വരേ...

കണ്ണു നിറയാതെ... 
നെഞ്ചമിടറാതെ...
എന്നും പൊരുതുവാൻ... 
ഓരോ ചുവടിലും...
അവനെൻ തുണയായ് ഇടം വലമുണ്ടേ...
താന്തനിമിഷങ്ങൾ... 
താണ്ടിയകലാനായ്...
മുന്നിൽ ദ്രുതിയല്ലേ... 
പാരിൻ മരുനിറയെ...
നേരിൻ... ഗതിയെങ്കിൽ... 
എതിരാളിൻ വല ഭേദിക്കാൻ... 
എന്നും കരുനീക്കും ശക്തിയവൻ... 
നീളേ പതറിയ വാഴ്‌വിൻ ഒരു പുതു 
വാനം അരുളിയൊരാളല്ലേ...
ഓരോ അഴലിലും കൂട്ടായ് ഇവിടെ വരേ...

സത്യം ദൈവാധീനം... 
ഏവം ദ്രുതക ജീവന ഭാവം... 
വ്യക്തം നിയതം ദേവം...
മമ ജന്മദായക നാമം...