ഈ വഴി ഒഴുകി വരും...
തണുതണുത്ത കാറ്റിലെ മലർമണമോ...
പാതിര കടന്നു വരും..
പുലരിയുടെ ചേലെഴുമരുണിമയോ...
അറിയാതെന്നിൽ ചേക്കേറുമാരാണ് നീ...
മഴവില്ലായ് വന്നെങ്ങിങ്ങു മായുന്നു നീ...
ചെറുതാം മൊഴിയിൽ...
മനസ്സിൻ ശിലയേ...
മണി പൂമ്പാറ്റയാക്കുന്നു നീ...
കാണും കനവാണോ...
നിജമാണോ കഥയാണോ...
ഒരു മായാജാലം നീ...
അതിലാഴം മുങ്ങി ഞാൻ...
ഇത് കാണും കനവാണോ...
നിജമാണോ കഥയാണോ...
ഒരു മായാജാലം നീ...
അതിലാഴം മുങ്ങി ഞാൻ താനേ...
ജനവാതിലിലാരോ...
ഇളം മഞ്ഞിൻ കയാലേ...
വരയുന്നൊരു ചിത്രം...
അത് നീയായ് മാറുന്നൂ...
വഴിയാത്രയിലെല്ലാം...
പലവട്ടം കേട്ടോരാ...
പ്രിയമുള്ളൊരു പാട്ടിൻ...
വരി പോലെ ചുണ്ടിൽ നീ...
മഴക്കാറിൻ മുകിൽമാല മൂടുന്നൊരാ...
അകനേരിൻ നിലാചന്ദ്രനാകുന്നു നീ...
ചിരിയേകും ചങ്ങാതീ...
നിഴലായ് നിൻ ചാരേ...
പതിവായ് വന്നു...
തേടുന്നതെന്താണ് ഞാൻ...
ഈ വഴി ഒഴുകി വരും...
തണുതണുത്ത കാറ്റിലെ മലർമണമോ...
പാതിര കടന്നു വരും..
പുലരിയുടെ ചേലെഴുമരുണിമയോ...
അറിയാതെന്നിൽ ചേക്കേറുമാരാണ് നീ...
മഴവില്ലായ് വന്നെങ്ങിങ്ങു മായുന്നു നീ...
ചെറുതാം മൊഴിയിൽ...
മനസ്സിൻ ശിലയേ...
മണി പൂമ്പാറ്റയാക്കുന്നു നീ...
കാണും കനവാണോ...
നിജമാണോ കഥയാണോ...
ഒരു മായാജാലം നീ...
അതിലാഴം മുങ്ങി ഞാൻ...
ഇത് കാണും കനവാണോ...
നിജമാണോ കഥയാണോ...
ഒരു മായാജാലം നീ...
അതിലാഴം മുങ്ങി ഞാൻ താനേ...