താനേ മിഴി നനയരുതേ

താനേ മിഴിനനയരുതേ... മനമിടറരുതേ...
തളരരുതിനിയൊരു നിമിഷവുമോമൽപ്പൂവേ...
മേലേ മുകിലിനുമകലേ... അലിവിനുമലിവായ്...
തിരിതെളിയണ നറുനിലവൊളിയുണ്ടേ കൂടേ...
കണ്ണിമകൾ പൂട്ടും... നിന്നരികെയെന്നും....
നാട്ടുവഴിയോരത്തെ കാറ്റായ് പാടാം...
പുതുസൂര്യവിരലാൽ... 
തഴുകാം.. പുലരേ ഉണരാനായ്...

തീപാതയിൽ നിന്റെ പാദം പൊള്ളും നേരം...
തൂമാരിയായുള്ളം പെയ്യാം...
നൂറു ചിറകായ് നിന്നിലുണരാം...
കാലത്തിൻ കാതങ്ങൾ താണ്ടാം...
നിന്റെ കയ്യിൽ അന്നമാകാം...
കുഞ്ഞിപ്പെൺ പ്രാവിന്റെ ചുണ്ടത്തേകാൻ...
ഒരു ഞൊടിയിട മാറാതെ...
ഉയിരിനു നിഴലായിടാം...
തവജീവഗമനം... 
തുടരും.. ഉയരും കനവോളം...

കൈകൊട്ടി നീയേകും എള്ളും നീരും വാങ്ങാൻ...
കാതോർത്തീ മുറ്റത്തു നിൽക്കാം...
സ്‌നേഹലിപിയിയാൽ പാഠമെഴുതാം...
ജന്മത്തിൽ ഓരോരോ ഏടിൽ...
വീണുപോകേ ഊന്നി നിൽക്കാൻ...
കോലായത്തുമ്പത്തുണ്ടോർമ്മ തൂണായ്‌...
ഒരു ഞൊടിയിട മാറാതെ... 
തവജീവഗമനം... 
തുടരും.. ഉയരും കനവോളം...

താനേ മിഴിനനയരുതേ... മനമിടറരുതേ...
തളരരുതിനിയൊരു നിമിഷവുമോമൽപ്പൂവേ...
മേലേ മുകിലിനുമകലേ... അലിവിനുമലിവായ്...
തിരിതെളിയണ നറുനിലവൊളിയുണ്ടേ കൂടേ...
കണ്ണിമകൾ പൂട്ടും... നിന്നരികെയെന്നും....
നാട്ടുവഴിയോരത്തെ കാറ്റായ് പാടാം...
പുതുസൂര്യവിരലാൽ... 
തഴുകാം.. പുലരേ ഉണരാനായ്...