നാടറിഞ്ഞതിൻ നേരമിന്നിതാ

നാടറിഞ്ഞതിൻ നേരമിന്നിതാ
നാട്ടരങ്ങിലെ കഥയറിഞ്ഞിതാ
കാടറിഞ്ഞതും മേടറിഞ്ഞതും
കാട്ടുചോലതൻ കുളിരണിഞ്ഞതും
മനസ്സിലേ വെളിച്ചമേ
നിറഞ്ഞതും തെളിഞ്ഞതും
നിറങ്ങളിൽ നിറഞ്ഞതും

ആയിരം വസന്തമിവിടെ
പൂത്തുലഞ്ഞു നിന്നതാകെ
നീയറിഞ്ഞുവോ മനമറിഞ്ഞുവോ
തെളിഞ്ഞുനിന്ന വാനമാകെ
മാരിവില്ലു വാർത്തെടുത്ത
ഭംഗി കണ്ടുവോ കൺതുറന്നുവോ
(ആയിരം....)

ഉള്ളിലായ് നിറഞ്ഞുവന്ന നാദമേതോ
നെഞ്ചിലെ ഇടിപ്പിലാർന്ന താളമേതോ
കണ്ണിലായ് നിറഞ്ഞുവന്ന വെണ്മയേതോ
ജീവനിൽ തുടിച്ചിടുന്ന വർണ്ണമേതോ
അറിഞ്ഞതിൻ നേരമാണോ തെളിമയാണോ
ഉൾത്തുടിപ്പിൻ കാഴ്ചയാണോ
കവിതമൂളും ഉള്ളമാണോ