ചലനമേ

കാലിലെ ചിറകുമായ് 
മിന്നലായ് പടരുവാൻ 
കുതിക്കൂ മനസ്സേ ഇന്നിൻ വേഗമായ് 
രാപകൽ തുടരവേ 
പോർക്കളം ഉണരവേ 
നിറയ്ക്കാം സിരയിൽ ഏറും വീര്യമേ 
ചെങ്കനൽ മൂടും ചാരത്തിൽ 
കാറ്റിതാ തൊട്ടേ പോകുമ്പോൾ 
കെട്ടടങ്ങാതെ നീറി കത്തുന്നേ താനേ...

ചലനമേ... 
ജ്വലനമേ... 
ഇരുൾ മാറും മാറ്റം ചുറ്റും കാണുകയായ്...

ചലനമേ...
ചരിതമേ...
ഇടിനാദം വിണ്ണിൽ പൊട്ടിച്ചിതറുകയായ്...

വീണീടും നെഞ്ചിൻ സ്വപ്‌നങ്ങൾ 
എല്ലാം കടം കൊള്ളാൻ ആരിന്നരികെ
വാടാതെ വർണ്ണം മായാതെ
പുത്തൻ കരുത്തോടെ പൊങ്ങിപ്പറക്കാം
ശരവേഗത്തിൽ പായുന്നേ 
തെല്ലും ഇടറാതെ 
മുറിവേറ്റുള്ളം പൊള്ളും പോരാട്ടത്തിൽ 
വിയർപ്പിൻ ചൂടേറ്റേ മണ്ണിൽ താരങ്ങൾ 
മിന്നീടും നാളെ നമുക്കാകവേ... 

ചലനമേ... 
ജ്വലനമേ... 
ഇരുൾ മാറും മാറ്റം ചുറ്റും കാണുകയായ്...

ചലനമേ...
ചരിതമേ...
ഇടിനാദം വിണ്ണിൽ പൊട്ടിച്ചിതറുകയായ്...
 
കാലിലെ ചിറകുമായ് 
മിന്നലായ് പടരുവാൻ 
കുതിക്കൂ മനസ്സേ ഇന്നിൻ വേഗമായ് 
രാപകൽ തുടരവേ 
പോർക്കളം ഉണരവേ 
നിറയ്ക്കാം സിരയിൽ ഏറും വീര്യമേ 
ചെങ്കനൽ മൂടും ചാരത്തിൽ 
കാറ്റിതാ തൊട്ടേ പോകുമ്പോൾ 
കെട്ടടങ്ങാതെ നീറി കത്തുന്നേ താനേ...

ചലനമേ... 
ജ്വലനമേ... 
ഇരുൾ മാറും മാറ്റം ചുറ്റും കാണുകയായ്...

ചലനമേ...
ചരിതമേ...
ഇടിനാദം വിണ്ണിൽ പൊട്ടിച്ചിതറുകയായ്...

 

 

വീഡിയോ

 

 

Submitted by Vineeth VL on Mon, 09/02/2019 - 18:40