വാനവില്ലെൻ കാതിലോതുവതേതു നോവിന്നീണമോ
തെന്നലിന്നെൻ കൈതലോടുവതേതു നെഞ്ചിൻ മോഹമോ
മിഴികളും മൊഴികളും ലിപിയിലെഴുതും കവിതയോ
മധുരമാ വരികളിൽ മൂകമാം അനുവാദമോ
നീയും മായും മഴയേകും മോഹം കുളിരേകും
മഞ്ഞിൻ അനുരാഗമോ
നാണം ഇമകളിലാരോ പകരമിതേതോ
പുതു അനുഭൂതിയോ
തിങ്കൾ നീന്തും പൊയ്കയിൽ
ആമ്പൽപ്പൂവിൽ കണ്ടു ഞാൻ
പ്രേമ ഋതുഭാവം അഴകേ നിന്റെ മൃദുഹാസം
ചന്തം തൂകും സന്ധ്യയും
ചൊല്ലും കാനനമൈനയും
ആരുമറിയാതെ ഹൃദയം നെയ്തൊരാനുരാഗം
മിഴികളും മൊഴികളും ലിപിയിലെഴുതും കവിതയോ
മധുരമാ വരികളിൽ മൂകമാം അനുവാദമോ
നീയും മായും മഴയേകും മോഹം കുളിരേകും
മഞ്ഞിൻ അനുരാഗമോ
നാണം ഇമകളിലാരോ പകരമിതേതോ
പുതു അനുഭൂതിയോ
വാനവില്ലെൻ കാതിലോതുവതേതു നോവിന്നീണമോ
തെന്നലിന്നെൻ കൈതലോടുവതേതു നെഞ്ചിൻ മോഹമോ
മിഴികളും മൊഴികളും ലിപിയിലെഴുതും കവിതയോ
മധുരമാ വരികളിൽ മൂകമാം അനുവാദമോ
Film/album
Year
2019
Singer
Music
Lyricist