ചെല്ലം ചെല്ലം

ചെല്ലം ചെല്ലം കുഞ്ഞിപ്പൂവേ 
പൊന്നിൻ കണിയാണു നിൻ ചിരി
കണ്ണും നട്ടേ പെങ്ങൾപൂവേ 
കാത്തുവച്ചു നിന്നെയെന്നുമേ...
മനസ്സിന്റെ നാലകങ്ങളിൽ കുറുമ്പുള്ള തുമ്പിയായ് 
കൊലുസിന്റെ താളമേകി നീ പറന്നു വന്നീടവേ..
ഏട്ടന്റെ നെഞ്ചിലെ താരാട്ടിൻ ഈണമല്ലേ...

ചെല്ലം ചെല്ലം കുഞ്ഞിപ്പൂവേ 
പൊന്നിൻ കണിയാണു നിൻ ചിരി
കണ്ണും നട്ടേ പെങ്ങൾപൂവേ 
കാത്തുവച്ചു നിന്നെയെന്നുമേ...

എന്നും എനിക്കെന്റെ 
സ്വന്തം ഓമൽ പൈതലായ്.. 
കൂട്ടായ് വിരൽ തൂങ്ങും 
കളിക്കൂട്ടുകാരി നീ..
ഈ തോളത്ത് തഞ്ചത്തിൽ ചാഞ്ഞിട്ട് 
നീ കൺപൂട്ടി മയങ്ങുവാൻ..     
മെയ് തട്ടീട്ട് താളത്തിൽ പാടിയ 
പാഴ്പാട്ടിപ്പോ പാടട്ടെ ഞാൻ 
ഏട്ടന്റെ നെഞ്ചിലെ താരാട്ടിൻ ഈണമല്ലേ...

ചെല്ലം ചെല്ലം കുഞ്ഞിപ്പൂവേ 
പൊന്നിൻ കണിയാണു നിൻ ചിരി
കണ്ണും നട്ടേ പെങ്ങൾപൂവേ 
കാത്തുവച്ചു നിന്നെയെന്നുമേ...

പോകേ ഒരു നാളും 
ചെറു കണ്ണു നീർമണി..
വാവേ.. മിഴിയോരം 
പൊഴിയാതിരിക്കണേ..
വാൽക്കണ്ണിട്ട് ചന്തത്തിൽ പൊട്ടിട്ട് 
ഞാൻ തുന്നിച്ചൊരുടുപ്പുമായ്.. 
നീ ചാഞ്ചക്കം ചാഞ്ചാടിക്കൊഞ്ചിയെൻ
പൂവരമ്പിലണയവേ..
ഏട്ടന്റെ നെഞ്ചിലെ താരാട്ടിൻ ഈണമല്ലേ...

ചെല്ലം ചെല്ലം കുഞ്ഞിപ്പൂവേ 
പൊന്നിൻ കണിയാണു നിൻ ചിരി
കണ്ണും നട്ടേ പെങ്ങൾപൂവേ 
കാത്തുവച്ചു നിന്നെയെന്നുമേ...
മനസ്സിന്റെ നാലകങ്ങളിൽ കുറുമ്പുള്ള തുമ്പിയായ് 
കൊലുസിന്റെ താളമേകി നീ പറന്നു വന്നീടവേ..
ഏട്ടന്റെ നെഞ്ചിലെ താരാട്ടിൻ ഈണമല്ലേ...

ചെല്ലം ചെല്ലം കുഞ്ഞിപ്പൂവേ 
പൊന്നിൻ കണിയാണു നിൻ ചിരി
കണ്ണും നട്ടേ പെങ്ങൾപൂവേ 
കാത്തുവച്ചു നിന്നെയെന്നുമേ...

 

 

വീഡിയോ

 

 

Submitted by Vineeth VL on Fri, 08/30/2019 - 21:18