ചിന്നി ചിന്നി ചിതറും

ചിന്നി ചിന്നി ചിതറും... 
ഒരു മഞ്ഞിൻകണമായ് വാ...
പവിഴം പോൽ നീയെൻ...
പ്രണയതന്ത്രി മീട്ടൂ...
നിൻ സ്‌നേഹം... 
എനിക്കെന്നും...
നിൻ സ്‌നേഹം... 
എനിക്കെന്നും...
ഒരു സായംസന്ധ്യാ നേരം...

ചിന്നി ചിന്നി ചിതറും... 
ഒരു മഞ്ഞിൻകണമായ് വാ...
പവിഴം പോൽ നീയെൻ...
പ്രണയതന്ത്രി മീട്ടൂ...

വെൺതൂവൽഹംസമായ് നിൻ 
ചാരെ അണഞ്ഞ നേരം...
വെൺതൂവൽഹംസമായ് നിൻ 
ചാരെ അണഞ്ഞ നേരം...
ശ്യാമവർണ നീലവാനം...
സ്വപ്നസൗധമെന്നിൽ തീർക്കും...
നിൻ ശ്വാസതാളം... 
എൻ ജീവരാഗം...
പ്രാണനായ് നീ നീയെന്നും...
നീയെന്നും....

പൊൻശോഭ ചന്ദ്രനായെൻ 
തീരത്തടുത്ത നേരം...
പൊൻശോഭ ചന്ദ്രനായെൻ 
തീരത്തടുത്ത നേരം...
നിലാ പൊയ്‌ക നിറയും ഹൃത്തിൽ 
പ്രേമ ചഷകമായി നീയും....
മൃദുമന്ദഹാസം... 
എൻ മോഹമാകും... 
ഗാനമായ് നീയെന്നും... 
എന്നും...

ചിന്നി ചിന്നി ചിതറും... 
ഒരു മഞ്ഞിൻകണമായ് വാ...
പവിഴം പോൽ നീയെൻ...
പ്രണയതന്ത്രി മീട്ടൂ...