വിളഞ്ഞമുന്തിരി മധുരസചോല ഞാൻ

വിളഞ്ഞമുന്തിരി മധുരസചോല ഞാൻ
വിരുന്നു വരു നീ മദനപൂവമ്പനായ്
മദാലസം മനോഹരം
മദാലസം മനോഹരം
വിടരും യാമങ്ങൾ
വിളഞ്ഞമുന്തിരി മധുരസചോല ഞാൻ

ദാഹമായ് മോഹമായ്
മാദകവനിയിൽ രാജഹംസവും
രാഗമേഘവും വരും
താരയോ മായയോ താരിളംതൊടിയിൽ
രാഗിണി മടിയിൽ കാമബാണമായ് വരൂ
അഴകേ അരികേ എന്നരികേ
മദം രസം തരും
(വിളഞ്ഞമുന്തിരി...)

താപമോ കോപമോ
മാതളമലരീ മാരയൗവ്വനം
പീലി നീർത്തിയും വരും
ആശയും ദേഹവും
ആതിരക്കുളിരിൽ ആയിരം ഉറയിൽ
രാസകേളികൾ തരും
അഴകേ അരികേ എന്നരികേ
മദം രസം തരും
(വിളഞ്ഞമുന്തിരി...)