അമ്മേ മഹേശ്വരി തായേ ജഗൻമയി

അമ്മേ മഹേശ്വരി... 
തായേ ജഗൻമയി...
കൈവല്യമേകണേ കാവിലമ്മേ....
ഹൃത്തുടി താളത്തിൽ... 
നിന്നവദാനങ്ങൾ...
പൂർണത്രയേശ്വരി നിൻ സവിധേ...
സങ്കടമോടേവം കുമ്പിട്ടു നിന്നിതാ...
അൻപോടു ഞാനിതാ പാടിടുന്നൂ...
അൻപോടു ഞാനിതാ പാടിടുന്നൂ...

നൊമ്പരങ്ങൾക്കാകെ... 
അംബരചുംബിയാം...
ആലംബ വാരിധി അംബ മഹേശ്വരി...
പള്ളിയുറങ്ങുന്ന 
പുണ്യപൂങ്കാവനം...
തുള്ളിയുറയുന്ന ദിവ്യരൂപം...
ഉള്ളം നിറഞ്ഞു കാണുവാനാകണം...
ചെന്താമര പൂവേൽ വാഴുമമ്മേ...
ചെന്താമര പൂവേൽ വാഴുമമ്മേ
അമ്മേ... അമ്മേ... അമ്മേ...