ഓരോരോ നോവിൻ കനലിലും...
ഓരോരോ നോവിൻ കനലിലും...
എരിയാനൊരേ...
നിലാവിൻ തളിരിതളോ...
ഏതേതോ വാഴ്‌വിൻ കടലിലും..
അലയാനൊരേ...
കിനാവിൻ ചെറു തിരയോ...
നിറവെഴും... പ്രണയമേ...
അരികയോ... അകലെയോ...
നിശാവനികേ...
ഏതോ... യാമമതിലായ്...
നിബിഡതരമാം...
രാവ് വാർന്നു, വിഭാതമുണരുമോ...
അഴലുകൾ... അലിയുമോ...
നിഴലുകൾ... അകലുമോ...
ഓരോരോ നോവിൻ കനലിലും...
എരിയാനൊരേ...
നിലാവിൻ തളിരിതളോ...
നിറവെഴും... പ്രണയമേ...
അരികയോ... അകലെയോ...
നിലാ ലതികേ...
ഏതോ... വേനലതിലായ്...
ഉരുകിയൊഴുകാൻ...
നീറിയോരു നിയോഗമൊഴിയുമോ...
ഇനിയുമേ... മിഴികളിൽ...
നിറയുമോ... ചുടുകണം...
ഓരോരോ നോവിൻ കനലിലും...
എരിയാനൊരേ...
നിലാവിൻ തളിരിതളോ...
നിറവെഴും... പ്രണയമേ...
അരികയോ... അകലെയോ...