ആത്മാവിന്‍ സംഗീതം നീ - M

ആ......
ആത്മാവിന്‍ സംഗീതം നീ
എന്‍ ആനന്ദ സൗഭാഗ്യം നീ
പൊന്നിന്‍ നാളങ്ങള്‍
എന്നില്‍ പൊലിയുമ്പോള്‍
മൂടും ഇരുളലയില്‍ ഒളിവിതറി
ഉയിരിന്‍ ഉണര്‍വായ് വന്നു നീ
ആത്മാവിന്‍ സംഗീതം നീ
എന്‍ ആനന്ദ സൗഭാഗ്യം നീ

പൊയ്പ്പോയ വാസന്തം അണയുന്നു വീണ്ടും
എന്നുള്ളില്‍ നിറയും മൗനം മാറ്റി
മലര്‍വിരിയുകയായ് ഈ മരുഭൂമിയില്‍
നിന്‍ മന്ദഹാസത്തിന്‍ ലാവണ്യധാരയില്‍
മുങ്ങുന്നു ഞാനെന്നെന്നുമീ ചൈതന്യം നീ
പകര്‍ന്നു പകര്‍ന്നു പകര്‍ന്നു താ
ആത്മാവിന്‍ സംഗീതം നീ
എന്‍ ആനന്ദ സൗഭാഗ്യം നീ

സ്വപ്നത്തിൻ മുകുളങ്ങള്‍ ഓലുന്നു വീണ്ടും
എന്നുള്ളിൽ ഉഷസ്സിന്‍ രാഗം ചാര്‍ത്തി
കതിരണിയുകയായ് എന്നാശാതടം
നിന്‍ കൊഞ്ചലാകുന്ന പീയൂഷവീചിയില്‍
മുങ്ങുന്നു ഞാന്‍ വേഗം ഇനി താലോലം നീ
വളര്‍ന്നു വളര്‍ന്നു വളര്‍ന്നു വാ

ആത്മാവിന്‍ സംഗീതം നീ
എന്‍ ആനന്ദ സൗഭാഗ്യം നീ
പൊന്നിന്‍ നാളങ്ങള്‍
എന്നില്‍ പൊലിയുമ്പോള്‍
മൂടും ഇരുളലയില്‍ ഒളിവിതറി
ഉയിരിന്‍ ഉണര്‍വായ് വന്നു നീ
ആത്മാവിന്‍ സംഗീതം നീ
എന്‍ ആനന്ദ സൗഭാഗ്യം നീ