കരളിന്റെയുള്ളില്‍ കരിവേണിയാളേ

ആ...
കരളിന്റെയുള്ളില്‍ കരിവേണിയാളേ
കളഭക്കുഴമ്പാണ് നീ - എന്നും
കരളിന്റെയുള്ളില്‍ കരിവേണിയാളേ
കളഭക്കുഴമ്പാണ് നീ
നീ നീ നീ നീ നീ
എൻ കരളിന്റെയുള്ളില്‍ കരിവേണിയാളേ
കളഭക്കുഴമ്പാണ് നീ

ഒരു നൂറു സ്വപ്നങ്ങള്‍
ഇതള്‍നീല മിഴികളില്‍
കതിരിട്ടു നില്‍ക്കുമീ രാവില്‍
നിറഞ്ഞ നിന്‍ യൗവ്വനം കളിയൂഞ്ഞാലാടും
മണിമണ്ഡപം എന്‍ ഹൃദയം
കരളിന്റെയുള്ളില്‍ കരിവേണിയാളേ
കളഭക്കുഴമ്പാണ് നീ

ഒരു ചുംബനം
നിന്റെ മധുവൂറും ചൊടികളില്‍
തളിരിട്ടു നില്‍ക്കുമീ രാവില്‍
കൊഴിയുന്ന മയില്‍പ്പീലിക്കതിർമാല പോലെന്‍
സിരകളിലെന്നും ചലനം
കരളിന്റെയുള്ളില്‍ കരിവേണിയാളേ
കളഭക്കുഴമ്പാണ് നീ