എന്നുയിരേ പെൺകിളിയേ

എന്നുയിരേ... പെൺകിളിയേ.... 
എന്നകമേ... തേന്മഴയേ...
നീയെന്ന വാക്കെന്നുള്ളിൽ പ്രണയമായ്...
നീയെന്ന വാക്കെന്നുള്ളിൽ പുലരിയായ്...
നീയൊരാളിലെൻ ഹൃദയമിതാ...
നീലമേഘമായ് അലയുകയായ്... 

മഞ്ഞിൻ കൈവിരലാൽ... 
കവിളത്തോ നീ തഴുകീ... 
ചന്തം കൂടി വരും... 
മഴവില്ലായ് മാറിയിവൾ...
ഒരു നറു താമരയായ്... 
ഇതളണിയണ പാതി മുഖം.... 
ഒരു മൊഴിയാലെ മനം... 
കനവെഴുതിയ നീർനദിയായ്...
നീയെങ്ങാണെങ്ങോ... 
കണ്ണിൻ കണ്ണേ തേടി ഞാൻ...

എന്നുയിരേ... പെൺകിളിയേ.... 
എന്നകമേ... തേന്മഴയേ...
നീയെന്ന വാക്കെന്നുള്ളിൽ പ്രണയമായ്...
നീയെന്ന വാക്കെന്നുള്ളിൽ പുലരിയായ്...

വാനനീലിമ... 
വാരിയെന്റെ കണ്ണിൽ പെയ്തു...
ആരൊരാൾ... ആദ്യമായ്... ഇന്നിതാ...
സ്‌നേഹസൂര്യനേ...
പുൽക്കൊടിക്കു പൂവായ് മാറാൻ...
ആശ തൻ... പൊൻവെയിൽ... തന്നു നീ...
നോവുകാലമൊരുസുഖ-
മറവിയിലലിയുകയായ്...
ജീവശാഖ തെരു തെരെ 
അടിമുടി മലരണിയേ... 
നിന്റെയീണം... ഒന്നുമാത്രം... 
തേടി വന്നു ഞാൻ....

മഞ്ഞിൻ കൈവിരലാൽ... 
കവിളത്തോ നീ തഴുകീ... 
ചന്തം കൂടി വരും... 
മഴവില്ലായ് മാറിയിവൾ...
ഒരു നറു താമരയായ്... 
ഇതളണിയണ പാതി മുഖം.... 
ഒരു മൊഴിയാലെ മനം... 
കനവെഴുതിയ നീർനദിയായ്...
നീയെങ്ങാണെങ്ങോ... 
കണ്ണിൻ കണ്ണേ തേടി ഞാൻ...

എന്നുയിരേ... പെൺകിളിയേ.... 
എന്നകമേ... തേന്മഴയേ...
നീയെന്ന വാക്കെന്നുള്ളിൽ പ്രണയമായ്...
നീയെന്ന വാക്കെന്നുള്ളിൽ പുലരിയായ്...
നീയൊരാളിലെൻ ഹൃദയമിതാ...
നീലമേഘമായ് അലയുകയായ്...