അന്തരാത്മാവിന്റെ ഏകാന്ത സുന്ദര

അന്തരാത്മാവിന്റെ ഏകാന്തസുന്ദര
ബന്ധുര നാദ സംഗീതികയായ്
എന്റെ ദിവാസ്വപ്ന പഞ്ജരംതന്നിൽ നിൻ
മന്ദഹാസം കണ്ടു ഞാനുണർന്നു

ഞാനുണർന്നേതോ കിനാവിലെ
ആശ്രമ വേപഥു ഗാത്രിയായ്
കാതുകളിൽ നീ അമൃതായി നറുതേൻ
കണമായി മധുമാരിയായ്
അത്ഭുത ശാരികയായ്

ആത്മാവും ആത്മാവും ആലിംഗനം ചെയ്യും
ആ രോമഹർഷങ്ങൾ ഏറ്റു നിൽക്കെ
പാടുകയാണെൻ നഗരങ്ങൾ മറ്റൊരു
ഗീതകം മറ്റൊരു സായൂജ്യ പ്രേമഗീതം
അന്തരാത്മാവിന്റെ ഏകാന്തസുന്ദര
ബന്ധുര നാദ സംഗീതികയായ്