നിറമേഴും കരളിൽ പരന്നിതാ
പുഴയോരം മലരാൽ നിറഞ്ഞിതാ
അല്ലിപ്പൂ നുള്ളി പൂങ്കിനാവുമായ്
പുല്ലാനിക്കാവിൽ പൂങ്കുളിരുമായ്
ഒരു തെന്നൽ വന്നു ചേർന്നിതാ
നിറമേഴും കരളിൽ പരന്നിതാ
പുഴയോരം മലരാൽ നിറഞ്ഞിതാ
പ്രാണഹർഷങ്ങൾ ചാർത്താൻ
ഒരു വേണുഗാനമേ പോരൂ
ആയിരം സുഖവേദിയിൽ
ഇനി ഞാനും നീയും ചേർന്നിടുമോ
ഒന്നാനാം കുന്നിൽ പൈങ്കിളികളും
കിന്നാരം ചൊല്ലുന്നു മിഴികളാൽ
ഇനി എന്നും ഒന്നു ചേരുവാൻ
നിറമേഴും കരളിൽ പരന്നിതാ
പുഴയോരം മലരാൽ നിറഞ്ഞിതാ
ഏഴിലം പാലച്ചോട്ടിൽ
ഒരു ഗാനഗന്ധർവൻ പാടി
താമരക്കുളിർ പൊയ്കയിൽ
ഇളം കാറ്റോ വീശി ഓളങ്ങളായ്
മഞ്ചാടിക്കാട്ടിൽ പൊൻ പറവകൾ
പുഞ്ചിരി ചാർത്തുമായ് പുലരികൾ
ഇനി എന്നു വന്നു ചേരുമേ
നിറമേഴും കരളിൽ പരന്നിതാ
പുഴയോരം മലരാൽ നിറഞ്ഞിതാ