കൃഷ്ണ പ്രിയ ദളം കബരിയിൽ തിരുകീ
കീർത്തനാലാപനത്തിൽ മുഴുകി
കൃഷ്ണ പ്രിയ ദളം കബരിയിൽ തിരുകീ
കീർത്തനാലാപനത്തിൽ മുഴുകി
മന്വന്തരങ്ങളായ് നിന്നെ ധ്യാനിക്കും വൃന്ദാവന രാധ
കണ്ണാ ഞാൻ നിൻ വൃന്ദാവന രാധ
കൃഷ്ണ പ്രിയ ദളം കബരിയിൽ തിരുകീ
കീർത്തനാലാപനത്തിൽ മുഴുകി
ചന്ദന ചർച്ചിത നീല കളേബരത്തിൽ
ചാരു പീതാംബരം ചാർത്തി (2)
കളകാഞ്ചികളാൽ കാൽച്ചിലമ്പൊലിയാൽ (2)
കാളിന്ദീ തടമാക്കൂ മനസ്സൊരു ഗന്ധർവ്വ വീണയാക്കൂ
കൃഷ്ണ പ്രിയദളം കബരിയിൽ തിരുകീ
കീർത്തനാലാപനത്തിൽ മുഴുകി
സ്വർഗ്ഗ സൌഗന്ധിക പുഷ്പ സരസ്സിലെ
പദ്മ പരാഗങ്ങൾ ചൂടി
സ്വർഗ്ഗ സൌഗന്ധിക പുഷ്പ സരസ്സിലെ
പദ്മ പരാഗങ്ങൾ ചൂടി
അമലാഭിരമ്യം നിൻ കേശ ഭാരത്തിലെ
നിറമയിൽ പീലിയായെങ്കിൽ
ഞാനൊരു ശ്രീവത്സമായെങ്കിൽ
കൃഷ്ണ പ്രിയദളം കബരിയിൽ തിരുകീ
കീർത്തനാലാപനത്തിൽ മുഴുകി
മന്വന്തരങ്ങളായ് നിന്നെ ധ്യാനിക്കും വൃന്ദാവന രാധ
കണ്ണാ ഞാൻ നിൻ വൃന്ദാവന രാധ
കൃഷ്ണ പ്രിയ ദളം കബരിയിൽ തിരുകീ
കീർത്തനാലാപനത്തിൽ മുഴുകി