പണ്ടു പണ്ടൊരു പാദുഷാവിൻ രാജകുമാരിയെ
കണ്ടു മുട്ടീ ജിന്നൊരുത്തൻ പൂങ്കാവനത്തിൽ(2)
ആരുമാരുമില്ലാതുള്ള സമയം നോക്കീ
ക്രൂരനൊരു കഴുകന്റെ വേഷം ധരിച്ചു വന്നു
പാവമാകും പെൺകൊടിയെ മന്ത്ര ശക്തിയാലൊരു
പ്രാവാക്കി മാറ്റിയവൻ പറന്നുപോയി
പണ്ടു പണ്ടൊരു പാദുഷാവിൻ രാജകുമാരിയെ
കണ്ടു മുട്ടീ ജിന്നൊരുത്തൻ പൂങ്കാവനത്തിൽ
ഏഴുകടലപ്പുറത്തെ കൊട്ടാരക്കെട്ടിൽ
കേഴമാൻ കണ്ണാളെയവൻ കൊണ്ടു പോയി തള്ളീ (2)
ദു:ഖം പൂണ്ടു നാൾ കഴിച്ച സുന്ദരിയെ തക്കം നോക്കി
നിക്കാഹിന് മോഹിച്ചു കിഴവൻ ജിന്നു
അവളുടെ കണ്ണുനീർ പടച്ചോൻ കണ്ടു
ഒരു നല്ല മാലാഖയെ പറഞ്ഞയച്ചു
അവളുടെ കണ്ണുനീർ പടച്ചോൻ കണ്ടു
ഒരു നല്ല മാലാഖയെ പറഞ്ഞയച്ചു
കനിവുള്ള മാലാഖ അവളെ പൈങ്കിളിയാക്കി
അകലത്തൊരു ചെറുകൂട്ടിൽ താമസിപ്പിച്ചു
പണ്ടു പണ്ടൊരു പാദുഷാവിൻ രാജകുമാരിയെ
കണ്ടു മുട്ടീ ജിന്നൊരുത്തൻ പൂങ്കാവനത്തിൽ
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page