നീലമേഘമാളികയിൽ പാലൊളി പൂവിരിപ്പിൽ
മൂടുപടം മാറ്റിയിരിക്കും മുഴു തിങ്കളേ മുഴു തിങ്കളേ
നീലമേഘമാളികയിൽ പാലൊളി പൂവിരിപ്പിൽ
മൂടുപടം മാറ്റിയിരിക്കും മുഴു തിങ്കളേ മുഴു തിങ്കളേ
മഞ്ഞിലെന്റെ മൺ കുടിലിൽ എന്നെയോർത്തു മയങ്ങുമീ
തങ്കവർണ്ണ പൈങ്കിളിയെ കണ്ണു വെയ്ക്കല്ലേ
പൊന്നിലഞ്ഞി തൂമണത്താൽ
കന്നി രാത്രി വിളിക്കുമ്പോൾ
കണ്ണടച്ചു കിടക്കുന്ന കളിത്തത്തമ്മേ
ഇന്നു രാവിൽ നിൻ മിഴിയിൽ
പൊൻ കിനാവായ് ഞാനണഞ്ഞൂ
ഉമ്മ വെച്ചു മെല്ലെ മെല്ലെ നിന്നെയുണർത്തും
സുന്ദരമാം ബഹറിലെ എന്റെ സ്വപ്ന മാളികയിൽ
ഏഴു നില മാളികയിൽ നമുക്കു വാഴാം
എന്നുമെന്നും മായാത്ത വസന്തങ്ങൾ കാവൽ കാക്കും
ചെമ്പകപ്പൂവനത്തിൽ ഞാൻ നിന്നെയിരുത്താം
നീലമേഘമാളികയിൽ പാലൊളി പൂവിരിപ്പിൽ
മൂടുപടം മാറ്റിയിരിക്കും മുഴു തിങ്കളേ മുഴു തിങ്കളേ
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page