സന്ധ്യയ്ക്കെന്തിനു സിന്ദൂരം
ചന്ദ്രികയ്ക്കെന്തിനു വൈഢൂര്യം
കാട്ടാറിനെന്തിനു പാദസരം
എന്‍ കണ്മണിക്കെന്തിനാഭരണം
(സന്ധ്യയ്ക്കെന്തിനു..)
മായികമാകും മന്ദസ്മിതത്തിന്റെ
മാറ്ററിയുന്നവരുണ്ടോ
തങ്കമേ...
തങ്കമേ നിന്മേനി കണ്ടാല്‍ കൊതിക്കാത്ത
തങ്കവും വൈരവുമുണ്ടോ
(സന്ധ്യയ്ക്കെന്തിനു..)
ഭൂമിയില്‍ സ്വര്ഗത്തിന് ചിത്രം വരയ്ക്കുന്നു
കാമുകനായ വസന്തം
എന്നെ കാവ്യഗന്ധര്‍വ്വനാക്കുന്നു സുന്ദരീ
എന്നെ കാവ്യഗന്ധര്‍വ്വനാക്കുന്നു സുന്ദരീ
നിന് ഭാവഗന്ധം
(സന്ധ്യയ്ക്കെന്തിനു..)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
ചന്ദ്രകാന്തം | ശ്രീകുമാരൻ തമ്പി | 1974 |
ഭൂഗോളം തിരിയുന്നു | ശ്രീകുമാരൻ തമ്പി | 1974 |
തിരുവോണം | ശ്രീകുമാരൻ തമ്പി | 1975 |
മോഹിനിയാട്ടം | ശ്രീകുമാരൻ തമ്പി | 1976 |
ഏതോ ഒരു സ്വപ്നം | ശ്രീകുമാരൻ തമ്പി | 1978 |
സിംഹാസനം | ശ്രീകുമാരൻ തമ്പി | 1979 |
വേനലിൽ ഒരു മഴ | ശ്രീകുമാരൻ തമ്പി | 1979 |
ജീവിതം ഒരു ഗാനം | ശ്രീകുമാരൻ തമ്പി | 1979 |
മാളിക പണിയുന്നവർ | ശ്രീകുമാരൻ തമ്പി | 1979 |
പുതിയ വെളിച്ചം | ശ്രീകുമാരൻ തമ്പി | 1979 |
Pagination
- Page 1
- Next page