ചിറകുള്ള കിളികൾക്കേ മാനമുള്ളൂ
വെള്ളിത്തിരയുള്ള കടലിനേ തീരമുള്ളൂ
കത്തുന്ന തിരകൾക്കേ വെളിച്ചമുള്ളൂ
പൊട്ടിക്കരയുന്ന കുഞ്ഞിനേ പാലുള്ളൂ
(ചിറകുള്ള..)
മനസ്സിലൊരഭിലാഷം തപസ്സിരുന്നാലേ
മലരിനു വസന്തമുള്ളൂ
മുഖപടമില്ലാത്ത സ്നേഹത്തിനുള്ളിലേ
മധുരാനുഭൂതിയുള്ളൂ
മയങ്ങൂ മയങ്ങൂ
മയങ്ങിയാലേ പ്രഭാതമുള്ളൂ
(ചിറകുള്ള..)
അഴിമുഖമന്വേഷിച്ചൊഴുകിയാലേ
പുഴകളിൽ തരംഗമുള്ളൂ
പ്രതിഫലം തേടാത്ത പ്രേമത്തിനുള്ളിലേ
ഹൃദയനൈർമ്മല്യമുള്ളൂ
മയങ്ങൂ മയങ്ങൂ
മയങ്ങിയാലേ പ്രഭാതമുള്ളൂ
(ചിറകുള്ള..)