മുത്തു മെഹബൂബെ

മുത്തു മെഹബൂബേ
മുത്തുമെഹബൂബേ
കാത്തു കത്തു തളർന്നു ഞാൻ
മുത്തു മെഹബൂബേ

ഖൽബിന്റെ ഖൽബിലു
കാന്താരിമുളകു കണ്ടപ്പോൾ
ഉടലാകെ കോരിത്തരിപ്പ്
ഖവാലി പാടുമ്പോൾ കളിയാട്ടം തുള്ളുന്ന
കസ്തൂരി മണമുള്ള പെണ്ണേ
ചെപ്പു കിലുക്കീട്ട് ശിങ്കാരം കാട്ടീട്ട്
കുപ്പീലെറക്കി നീ പെണ്ണേ ഞങ്ങളെ
കുപ്പീലെറക്കി നീ പെണ്ണേ
(മുത്തു...)

പാലിന്റെ മണമുള്ള പതിനേഴാം വയസ്സ്
പാമ്പിന്റെ വിഷമുള്ള പതിനേഴാം വയസ്സ്
പതിനേഴാം കടവത്തു കുത്തിയിരിക്കുന്ന
പാവായ ഹാഫ് സാരി പെണ്ണേ
പരൽ മിഴി കാട്ടീട്ട് പാൽച്ചിരി കാട്ടീട്ട്
പാട്ടത്തിനെടുത്തു നീ പെണ്ണേ ഞങ്ങളെ
പാട്ടത്തിനെടുത്തു നീ പെണ്ണേ
(മുത്തു...)