ഒരു നോക്കു കാണുവാനായ്

ഒരു നോക്കു കാണുവാനായ്
ഒരു വാക്ക് കേള്‍ക്കുവാനായ്
ഒരു രാഗമാല്യവുമായ്
കാത്തിരുന്നു നിന്നെ ഞാന്‍ 
ഒരു നോക്കു കാണുവാനായ

ഒരു നോക്കു കാണുവാനായ്
ഒരു വാക്ക് കേള്‍ക്കുവാനായ്
ഒരു രാഗമാല്യവുമായ്
കാത്തിരുന്നു നിന്നെ ഞാന്‍ 
ഒരു നോക്കു കാണുവാനായ്

കുളിരണിഞ്ഞ രാവുകള്‍ തന്‍ മാമരക്കാവുകളില്‍ 
രാഗധാരയില്‍ മുഴുകി നാമലിഞ്ഞു നില്‍ക്കവേ
കുളിരണിഞ്ഞ രാവുകള്‍ തന്‍ മാമരക്കാവുകളില്‍ 
രാഗധാരയില്‍ മുഴുകി നാമലിഞ്ഞു നില്‍ക്കവേ
താരകോടിയാകാശത്തില്‍ 
കണ്ണീര്‍പെയ്തതോര്‍ക്കുമോ
ഒരു നോക്കു കാണുവാനായ്
ഒരു വാക്ക് കേള്‍ക്കുവാനായ്
ഒരു രാഗമാല്യവുമായ്
കാത്തിരുന്നു നിന്നെ ഞാന്‍ 
ഒരു നോക്കു കാണുവാനായ്

കാട്ടുപൂക്കളില്‍ തഴുകീ പൂനിലാവിന്‍ ചാരുതകള്‍
നാമലിഞ്ഞു ദാഹാര്‍ത്ഥരായി പാതിരതന്‍ നീലിമയില്‍
കാട്ടുപൂക്കളില്‍ തഴുകീ പൂനിലാവിന്‍ ചാരുതകള്‍
നാമലിഞ്ഞു ദാഹാര്‍ത്ഥരായി പാതിരതന്‍ നീലിമയില്‍
ഉള്‍ക്കുഴലിലപ്പോഴാരോ 
പെയ്ത ഗാനമോര്‍ക്കുമോ
ഒരു നോക്കു കാണുവാനായ്
ഒരു വാക്ക് കേള്‍ക്കുവാനായ്
ഒരു രാഗമാല്യവുമായ്
കാത്തിരുന്നു നിന്നെ ഞാന്‍ 
ഒരു നോക്കു കാണുവാനായ്

രാവലിഞ്ഞലിഞ്ഞുതേങ്ങീ താരകങ്ങള്‍ മാഞ്ഞുനീങ്ങീ
മായികമാം ഹര്‍ഷം തിങ്ങീ കരളിലാകെ കവിത വിങ്ങീ
പ്രേമവേണുഗാനമാരോ ഇരുളിലെയ്തതോര്‍ക്കുമോ

ഒരു നോക്കു കാണുവാനായ്
ഒരു വാക്ക് കേള്‍ക്കുവാനായ്
ഒരു രാഗമാല്യവുമായ്
കാത്തിരുന്നു നിന്നെ ഞാന്‍ 
ഒരു നോക്കു കാണുവാനായ്