ചന്ദ്രകിരണം ചാലിച്ചെടുത്തൊരു

ചന്ദ്രകിരണം ചാലിച്ചെടുത്തൊരു 
സ്വര്‍ണ്ണതിലകം ചാര്‍ത്തി
പാടാനെത്തി ഭവാനുറങ്ങും 
പാലാഴിക്കരയില്‍ - ഞാനീ 
പാലാഴിക്കരയില്‍
(ചന്ദ്രകിരണം.. )

സര്‍വ്വചരാചര ഹൃദയമുണര്‍ത്തും 
സാഗരസംഗീതം
എന്റെ പുല്ലാങ്കുഴലില്‍ നിറയ്ക്കാന്‍ 
ഏകാകിനിയായ് വന്നു - ഞാന്‍ 
ഏകാകിനിയായ് വന്നു
എന്നെ മൃത്യുവിനിരുളിലുറക്കി 
പിന്നെയുഷസ്സിലുണര്‍ത്തി
എന്തിനിത്ര മുഖഛാ‍യകള്‍ നീ 
എനിയ്ക്കു വെറുതെ നല്‍കീ - നല്‍കീ
(ചന്ദ്രകിരണം.. )

നിന്റെ നാഭീപുഷ്പദലങ്ങളില്‍ 
നിറയും സൌന്ദര്യം
അന്തരംഗസരസ്സില്‍ വിടര്‍ത്താന്‍ 
ആ‍രാധികയായ് നിന്നു - ഞാന്‍
ആരാധികയായ് നിന്നു
എന്റെ ഗാനാലാപനശൈലികള്‍ 
എന്നും കേള്‍ക്കാനാണോ
തങ്ക ഗോപുരവാതിലിനരികില്‍ 
തപസ്സിനെന്നെയിരുത്തീ - ഇരുത്തീ
(ചന്ദ്രകിരണം.. )