ചാലക്കമ്പോളത്തിൽ

ചാലക്കമ്പോളത്തിൽ വെച്ചു നിന്നെ കണ്ടപ്പോൾ
നാലണയ്ക്ക് വളയും വാങ്ങി നീ നടന്നപ്പോൾ
നാലായിരം പവനുരുകും നിന്റെ മേനിയിൽ ഒരു
നല്ല കസവു നേരിയതാകാൻ ഞാൻ കൊതിച്ചു പോയ്
ഞാൻ കൊതിച്ചു പോയ്.. ഞാൻ കൊതിച്ചു പോയ്..

പരിഭവത്തിൻ താളത്തിൽ നിൻ നിതംബമാടവേ
പനങ്കുലപോൽ വാർമുടി പൂങ്കാറ്റിൽ തുള്ളവേ
പൊടവകൊട തീയതി ഞാൻ മനസ്സിൽ കുറിച്ചു
പഴവങ്ങാടി ഗണപതിയ്ക്ക് തേങ്ങായടിച്ചു
ഞാൻ തേങ്ങായടിച്ചു
(ചാലക്കമ്പോളത്തിൽ)

കൈയുംകെട്ടി വായുംമൂടി ഞാനിരിക്കുന്നു
കണ്ണിൻമുന്നിൽ പാൽപ്രഥമൻ ഉറുമ്പരിക്കുന്നു
ആറ്റു നോറ്റു മധുരമുണ്ണും നാൾ വരുകില്ലെ
ആറ്റുകാലിൽ ഭഗവതിയേ കൈ വെടിയല്ലെ
എന്നെ കൈ വെടിയല്ലേ
(ചാലക്കമ്പോളത്തിൽ)