വിരുന്നു വരും വിരുന്നു വരും
പത്താം മാസത്തില്‍
പത്താം മാസത്തില്‍
അത് വിരുന്നുകാരനോ - അതോ
വിരുന്നുകാരിയോ
(വിരുന്നു... )
പറന്നു വരും വിണ്ണില്‍ നിന്നൊരു
പൈങ്കിളി പോലെ
പറന്നു വരും വിണ്ണില്‍ നിന്നൊരു
പൈങ്കിളി പോലെ
പൈങ്കിളി പോലെ
(വിരുന്നു... )
കരഞ്ഞുകൊണ്ട് കണ്ണ് തുറക്കും
കണ്മണിയെ കാണുമ്പോള്‍
കരഞ്ഞുകൊണ്ട് കണ്ണ് തുറക്കും
കണ്മണിയെ കാണുമ്പോള്‍
കരളിന്നുള്ളില്‍ കാതിനുള്ളില്‍
തേന്മഴ ചൊരിയും - എന്റെ
കരളിന്നുള്ളില്‍ കാതിനുള്ളില്‍
തേന്മഴ ചൊരിയും
തേന്മഴ ചൊരിയും
(വിരുന്നു... )
പറന്നു വരും പൈങ്കിളി തന്
പവിഴച്ചുണ്ടില്‍ നല്കുവാന്
പഞ്ചാര ഉമ്മകള്‍ ഞാന്‍
ചേര്‍ത്ത് വച്ചീടും
പറന്നു വരും പൈങ്കിളി തന്
പവിഴച്ചുണ്ടില്‍ നല്കുവാന്
പഞ്ചാര ഉമ്മകള്‍ ഞാന്‍
ചേര്‍ത്ത് വച്ചീടും - അവനെ
പാടാത്ത പാട്ടു പാടി ഞാന്‍ ഉറക്കീടും
പാടാത്ത പാട്ടു പാടി ഞാന്‍ ഉറക്കീടും
പൊന്‍കിനാവിന്‍ പൊന്നു കൊണ്ടൊരു
തൊട്ടില് കെട്ടേണം
പൊന്‍ കിനാവിന് പൊന്നു കൊണ്ടൊരു
തൊട്ടില് കെട്ടേണം - ചുറ്റും
എന്‍ കരളും നിന് കരളും കാവലിരിക്കേണം
കാവലിരിക്കേണം
(വിരുന്നു... )
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page