ഉമ്മയ്ക്കും ബാപ്പയ്ക്കും ആയിരമായിരം
ഉമ്മയും കൊണ്ടിങ്ങു വരുമല്ലൊ
ഉല്ലാസകൈത്തിരി കത്തിച്ചു വെക്കുവാൻ
ഉണ്ണിക്കിടാവിങ്ങു വരുമല്ലോ
(ഉമ്മയ്ക്കും... )
ഉപ്പായെ പോലുള്ള മൊഞ്ചാണ്
അവനെപ്പോഴും വിരിവുള്ള നെഞ്ചാണ്
ഉപ്പായെ പോലുള്ള മൊഞ്ചാണ്
അവനെപ്പോഴും വിരിവുള്ള നെഞ്ചാണ്
ഇപ്പോഴേ കാണുന്നു കരളിന്റെ കണ്ണിലാ -
കല്പക കനിയൊത്ത രൂപം
ഉമ്മയ്ക്കും ബാപ്പയ്ക്കും ആയിരമായിരം
ഉമ്മയും കൊണ്ടിങ്ങു വരുമല്ലൊ
ഉല്ലാസകൈത്തിരി കത്തിച്ചു വെക്കുവാൻ
ഉണ്ണിക്കിടാവിങ്ങു വരുമല്ലോ
ഉമ്മതൻ ഉദരത്തിൽ വളർന്നിട്ടൊരു നാൾ
ഉണരാൻ പിറക്കുന്ന കനിയാണ്
കൊതിയോടിരിക്കുന്ന ബാപ്പായ്ക്ക് ഞാനിനി
കൊടുക്കാൻ കരുതുന്ന നിധിയാണ്
മോഹിച്ചിരുന്നത് കിട്ടി എന്നുള്ളൊരു
മോദത്തിലെല്ലാരും കഴിഞ്ഞീടുംഇനി
മോദത്തിലെല്ലാരും കഴിഞ്ഞീടും
ബാപ്പാടെ മോനെന്നു ലോകം പുകഴ്ത്തുമ്പോൾ
ബാപ്പായ്ക്ക് ഖൽബ് തെളിഞ്ഞീടും
ബാപ്പായ്ക്ക് ഖൽബ് തെളിഞ്ഞീടും
ഉമ്മയ്ക്കും ബാപ്പയ്ക്കും ആയിരമായിരം
ഉമ്മയും കൊണ്ടിങ്ങു വരുമല്ലൊ
ഉല്ലാസകൈത്തിരി കത്തിച്ചു വെക്കുവാൻ
ഉണ്ണിക്കിടാവിങ്ങു വരുമല്ലോ
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page