പൊട്ടിച്ചിരിക്കുവാന്‍ മോഹമുണ്ടെങ്കിലും
പൊട്ടിക്കരയിക്കും ജീവിതം
ആശിച്ചവേഷങ്ങള്‍ ആടാന്‍ കഴിയാത്ത
നാടകമാണെന്നും ജീവിതം
കനിയൊന്നും കായ്ക്കാത്ത കല്‍പ്പകവൃക്ഷത്തെ
വളമിട്ടുപോറ്റുകില്ലാരുമേ (2)
നട്ടുനനച്ചൊരു കൈകൊണ്ടാ വൃക്ഷത്തെ (2)
വെട്ടിക്കളയുന്നു മാനവന്
പൊട്ടിച്ചിരിക്കുവാന്‍ മോഹമുണ്ടെങ്കിലും
പൊട്ടിക്കരയിക്കും ജീവിതം
മുറ്റത്തു പുഷ്പുച്ച പൂമരക്കൊമ്പത്ത്
ചുറ്റുവാന്‍ മോഹിച്ച തൈമുല്ലേ (2)
മറ്റേതോ തോട്ടത്തില്‍ മറ്റാര്‍ക്കോ നിന്നെ
വിറ്റുകളഞ്ഞതറിഞ്ഞില്ലേ
പൊട്ടിച്ചിരിക്കുവാന്‍ മോഹമുണ്ടെങ്കിലും
പൊട്ടിക്കരയിക്കും ജീവിതം
ആശിച്ചവേഷങ്ങള്‍ ആടാന്‍ കഴിയാത്ത
നാടകമാണെന്നും ജീവിതം
ദാമ്പത്യബന്ധത്തെ കൂട്ടിയിണക്കുന്നു
പൂമ്പൈതലാകുന്ന പൊന്‍കണ്ണി (2)
പൊന്കണ്ണിയില്ലാതെ പൊന്നിന് കിനാവേ (2) -നിന്
മംഗല്യപ്പൂത്താലി പോയല്ലോ
പൊട്ടിച്ചിരിക്കുവാന്‍ മോഹമുണ്ടെങ്കിലും
പൊട്ടിക്കരയിക്കും ജീവിതം
ആശിച്ചവേഷങ്ങള്‍ ആടാന്‍ കഴിയാത്ത
നാടകമാണെന്നും ജീവിതം
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page