മരക്കൊമ്പേൽ ഇരുന്നും മാമരം മൂടേ മുറിയ്ക്കും
മൂഢനായ മാനവന്റെ കഥകളറിയുമ്പോൾ
കേരകൽപനീരിൽ നിന്നൊരു കവിയുണർന്നീടും...
കാവ്യ കൃതിയുതിർന്നീടും...
ഇടവമഴയിൽ അഭിനിവേശ ജാരപീഡകളിൽ
നദിയിലൊഴുകിനടന്ന ശവമൊരു വഞ്ചിയായ് കരുതി
വിഷപാമ്പൊരു പാശമാക്കി മതിലുകൾ താണ്ടി
കുറ്റാകൂരിരുട്ടിൽ ചിന്താമണി ഗൃഹത്തിൽ
കാമപീഡാമോഹമോടെ പാതിരാനേരം
വന്നുകൂടിയതറിഞ്ഞഭിസാരിക ഭയന്നേ പോയി
കുടജമലയും കുമരികന്യാതീരഭൂമികളും
ഇരവിലിളകി നടന്ന ശിവസുത കാളിതൻ മുന്നിൽ
സ്ഫുടം ചെയ്തൊരു കള്ളുമോന്തി കലശവും ചീന്തി
നാക്കിൽ നല്ലെഴുത്തിൻ നാരായം കുരുക്കി
കാളിദാസൻ എന്നു ദേവീജാതനായി മാറി
"അസ്തികശ്ചിത് വാഗ്‌വിശേഷം" എടുത്തു പന്താടി
"അസ്ത്യുത്തരസ്യാം ദിശി ദേവതാത്മാ
ഹിമാലയോ നാമ നഗാധിരാജ..."
Film/album
Year
1995
Singer
Music
Lyricist