ആ...ആ...ആ...
കാര്‍ത്തികരാത്രിയിലെ മഞ്ഞുതുള്ളിയോ
കദനത്തിന്‍ കണ്ണുനീര്‍ത്തുള്ളിയോ
എന്തോ തിളങ്ങുന്നു സ്വപ്നം കണ്ടിരിക്കുമീ
എകാന്തപാന്ഥന്റെ കവിള്‍ത്തടത്തില്‍
(കാര്‍ത്തിക..)
മന്ദഹാസ തൂവാലയാല്‍ തുടച്ചെടുക്കാം - പിന്നെ
മന്ദമന്ദം കാതിലൊരു കഥ പറയാം (2)
എന്‍ കുടിലിന് താമരത്തളിര് മഞ്ചത്തില്‍
ഇന്നു രാത്രി കഴിച്ചിട്ട് നിനക്കു പോകാം
(കാര്‍ത്തിക..)
മഞ്ഞണിനിലാവു പൂത്ത മലര്‍പൊയ്കയില്‍
അഞ്ജനക്കണ്ണെഴുതിയ നീലത്താരകള്‍
നീലമുകില്ത്തോണിയേറി തുഴഞ്ഞിടുമ്പോള്‍
നീ കേള്‍ക്കാന്‍ ഞാനൊരു കവിത പാടാം
(കാര്‍ത്തിക...)
ആഹാഹാഹാഹാ.... ആ....
Film/album
Year
1969
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page