ഉറക്കമില്ലേ....എന്റെ
കളിത്തോഴനിനിയുമിന്നുറക്കമില്ലേ..
മാനത്തു വെണ്ണിലാവു മയങ്ങിയല്ലോ
മധുമാസപുഷ്പങ്ങളും മയങ്ങിയല്ലോ
മണിയറ കൂട്ടിനുള്ളില്‍
മലര് മഞ്ചം വിരിച്ചിട്ടും
കളിത്തോഴനിനിയും ഇന്നുറക്കമില്ലേ
എന്റെ കാണായ ദേവനിന്നുറക്കമില്ലേ
(മാനത്തു വെണ്ണിലാവു... )
കണ്ണുകളില്‍ നിദ്രയാകും കളഹംസം വരുന്നില്ലേ
എന്മടിയില് തല ചായ്കാന്‍ തിടുക്കമില്ലേ (2)
പ്രേമത്തിന് യമുനയില്‍ - താമരത്തോണിയില്‍
ഓമനയെ കൊണ്ടുപോകാന്‍ ഒരുക്കമില്ലേ - നിന്റെ
ഓമനയെ കൊണ്ടു പോകാന്‍ ഒരുക്കമില്ലേ (2)
(മാനത്തു വെണ്ണിലാവു... )
മധുവിധുരാത്രിയുടെ പരിമളം മായുംമുന്പെ
പ്രണയത്തിന് മുന്തിരി പുളിച്ചുവെന്നോ (2)
കസവിന്റെ കോടി വാങ്ങി - കൈ പിടിച്ചിറങ്ങിയ
കളിത്തോഴിയോടു പോലും മടുത്തുവെന്നോ
നിന്റെ കളിത്തോഴിയോടു പോലും മടുത്തുവെന്നോ (2)
(മാനത്തു വെണ്ണിലാവു... )
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
ശ്രീമദ് ഭഗവദ് ഗീത | പി ഭാസ്ക്കരൻ | 1977 |
ജഗദ് ഗുരു ആദിശങ്കരൻ | പി ഭാസ്ക്കരൻ | 1977 |
വിളക്കും വെളിച്ചവും | പി ഭാസ്ക്കരൻ | 1978 |
എനിക്കു വിശക്കുന്നു | പി ഭാസ്ക്കരൻ | 1982 |
Pagination
- Previous page
- Page 5