ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശംഭോ ശിവശംഭോ
ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശംഭോ ശിവശംഭോ
നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ
നരക വാരിധി നടുവിൽ ഞാൻ (2)
നരകത്തീന്നെന്നെ കര കേറ്റീടണം
തിരു വൈക്കം വാഴും ശിവശംഭോ
മരണകാലത്തെ ഭയത്തെ ചിന്തിച്ചാൽ
മതി മറന്നു പോം മനമെല്ലാം (2)
മനതാരിൽ വന്നു വിളയാടീടണം
തിരു വൈക്കം വാഴും ശിവശംഭോ
വലിയൊരു കാട്ടിൽ അകപ്പെട്ടു ഞാനും
വഴിയും കാണാതെയുലയുമ്പോൾ
ദയയാ നേർവഴിയരുളേണം നാഥാ
തിരു വൈക്കം വാഴും ശിവശംഭോ
എളുപ്പമായുള്ള വഴിയെക്കാണുമ്പോൾ
ഇടയ്ക്കിടെ ആറു പടിയുണ്ടേ
പടിയാറും കടന്നവിടെ ചെല്ലുമ്പോൾ
ശിവനെ കാണാകും ശിവശംഭോ
|