മധുമാസം ഭൂമിതൻ മണവാട്ടി ചമഞ്ഞു
അനുരാഗലഹരിയിൽ തളിർമേനി പുണർന്നൂ
മധുമാസം ഭൂമിതൻ മണവാട്ടി ചമഞ്ഞു
അനുരാഗലഹരിയിൽ തളിർമേനി പുണർന്നൂ
മനസ്സാകും പൊയ്ക നളിനങ്ങൾ അണിഞ്ഞു
മധുരാംഗി കുളിർനീരിൽ നീന്തി
മനസ്സാകും പൊയ്ക നളിനങ്ങൾ അണിഞ്ഞു
മധുരാംഗി കുളിർനീരിൽ നീന്തി
വിണ്ണാറ്റിൽ വിളയാടും കളഹംസം പോലെ
എന്നാശ മന്ദാര മലർമണം പോലെ
വിണ്ണാറ്റിൽ വിളയാടും കളഹംസം പോലെ
എന്നാശ മന്ദാര മലർമണം പോലെ
വസന്തത്തിൻ സഖിയാണീ വരവർണ്ണിനീ
പുതുഹർഷമെനിക്കേകും പ്രിയദർശിനി
പുതുഹർഷമെനിക്കേകും പ്രിയദർശിനി
മധുമാസം ഭൂമിതൻ മണവാട്ടി ചമഞ്ഞു
അനുരാഗലഹരിയിൽ തളിർമേനി പുണർന്നൂ
എന്നുള്ളിൽ പ്രേമത്തിൻ പൂപ്പന്തലൊരുക്കി
പൂമച്ചിൽ മഴവില്ലിൻ മലർമാല തൂക്കി
എന്നുള്ളിൽ പ്രേമത്തിൻ പൂപ്പന്തലൊരുക്കി
പൂമച്ചിൽ മഴവില്ലിൻ മലർമാല തൂക്കി
അഴകിന്റെ പ്രഭയെങ്ങും തെളിഞ്ഞീടവേ
ആടുന്നു പാടുന്നു പ്രാണേശ്വരീ
ആടുന്നു പാടുന്നു പ്രാണേശ്വരീ
മധുമാസം ഭൂമിതൻ മണവാട്ടി ചമഞ്ഞു
അനുരാഗലഹരിയിൽ തളിർമേനി പുണർന്നൂ
ഹൃദയത്തിൽ സങ്കല്പ നവ തന്ത്രി മുറുക്കി
സഖിയിന്നു പ്രേമത്തിൻ സ്വരരാഗം മുഴക്കി
ഹൃദയത്തിൽ സങ്കല്പ നവ തന്ത്രി മുറുക്കി
സഖിയിന്നു പ്രേമത്തിൻ സ്വരരാഗം മുഴക്കി
ഒരു സ്വപ്ന ചിറകിന്മേൽ ഉയരുന്നു ഞാൻ
നവഗാന ലയമായിട്ടലയുന്നു ഞാൻ
നവഗാന ലയമായിട്ടലയുന്നു ഞാൻ
മധുമാസം ഭൂമിതൻ മണവാട്ടി ചമഞ്ഞു
അനുരാഗ ലഹരിയിൽ തളിർമേനി പുണർന്നൂ
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page