ദൈവപുത്രനു വീഥിയൊരുക്കുവാൻ

ദൈവ പുത്രനു വീഥിയൊരുക്കുവാൻ
സ്നാപകയോഹന്നാൻ വന്നൂ
ആയിരമായിരം ആലംബഹീനരെ
ജ്ഞാനസ്നാനം ചെയ്യിച്ചൂ
(ദൈവ പുത്രനു ..)

ആ സ്നാപകന്റെ സ്വരം കേട്ടുണർന്നൂ
യോർദ്ദാൻ നദിയുടെ തീരം
ചക്രവാളം തൊട്ടു ചക്രവാളം വരെ
ശബ്ദക്കൊടുങ്കാറ്റുയർന്നൂ അന്ന്
ശബ്ദക്കൊടുങ്കാറ്റുയർന്നൂ
(ദൈവ പുത്രനു ..)

ആ കൊടുങ്കാറ്റിൻ ചിറകടി കേൾക്കാത്ത
ചക്രവർത്തീ പദമില്ല
ആ കൊടുങ്കാറ്റിൽ ഇളകിത്തെറിക്കാത്ത
രത്ന സിംഹാസനമില്ല
ഹെരോദിയാസിന്റെ അന്തപ്പുരത്തിലെ
രാജകുമാരി സലോമി
യോഹന്നാന്റെ ശിരസ്സറുത്തന്നൊരു
മോഹിനിയാട്ടം നടത്തീ ഓ... ഓ....
(ദൈവ പുത്രനു ..)

അന്നു സലോമിയെ ദൈവം ശപിച്ചൂ
കണ്ണിൽ കനലുകളോടെ
നിത്യ ദു:ഖത്തിന്റെ മുൾക്കിരീടങ്ങളെ
നിങ്ങൾക്കണിയുവാൻ കിട്ടൂ എന്നും
നിങ്ങൾക്കണിയുവാൻ കിട്ടൂ
(ദൈവ പുത്രനു ..)