എന്നെ അറിയുമോ നിങ്ങൾ, എന്റെ പേരിന്നറിയുമോ നിങ്ങൾ.. (2)
കാൽവരിക്കുന്നിന്റെ ഓരത്തിരിക്കുമെൻ, നെഞ്ചിന്റെ നൊമ്പരം കേൾക്കുമോ നിങ്ങൾ
എന്റെ ഹൃദയവിലാപ, തലമറിയുമോ നിങ്ങൾ ? (2)
എന്നേ അറിയുമോ നിങ്ങൾ, എന്റെ പേരിന്നറിയുമോ നിങ്ങൾ (2)
കാൽവരിക്കുന്നിന്റെ ഓരത്തിരിക്കുമെൻ, നെഞ്ചിന്റെ നൊമ്പരം കേൾക്കുമോ നിങ്ങൾ
എന്റെ ഹൃദയവിലാപ, തലമറിയുമോ നിങ്ങൾ ? (2)
കുരിശോട് കൂടെ നീ വീഴവേ ഞാനുമാ പൂഴിയിൽ വീണെന്റെ നാഥാ
മുട്ടുകൾ പൊട്ടിയൊലിക്കവേ എൻമനം ചോര വിയർത്തെന്റെ ദേവാ..
നിന്റെ അരികിലെത്താനെന്റെ നെഞ്ചു പിടഞ്ഞെന്ന കാര്യവും നീയിന്നറിവൂ (2)
എന്റെ ഉള്ളിന്റെയുള്ളും നീ കാണ്മൂ..
ദൂരത്തിരുന്നു ഞാൻ പ്രിത്തോറിയത്തിലെ രോദനം കേട്ടെന്റെ നാഥാ
തീകാഞ്ഞു നിന്നൊരാ ശിമയോന്റെ നെഞ്ചിലെ തീക്കനൽ ചൂളയും കണ്ടു
ആ നിസഹായദുഖത്തിൽ തൂവൽ കൊഴിഞ്ഞൊരു വെള്ളരിപ്രാവായ് നിന്നു
മനം വെള്ളിടിയേറ്റപോൽ നിന്നൂ.. (2)
മനം വെള്ളിടിയേറ്റപോൽ നിന്നൂ..
എന്റെ നെഞ്ചിൽ, ഈ ഇടനെഞ്ചിൽ, എന്റെ കണ്ണീരിൽ, ശുദ്ധനർദ്ദീനും ചേർത്ത്
നിന്റെ തിരുമുറിപ്പാടുകൾ വച്ചു കെട്ടിപ്പൊതിഞ്ഞ് പൊന്നു പോലെ നിന്നെ ഞാൻ
സംസ്കരിച്ചത് ഇന്നെന്റെ ഹൃദയത്തിലത്രേ..
പൊന്നു പോലെ നിന്നെ ഞാൻ സംസ്ക്കരിച്ചത്, ഇന്നെന്റെ ഹൃദയത്തിലത്രേ..
വെള്ളത്തെ വീഞ്ഞാക്കി മാറ്റിയ നാഥന്, വെള്ളം കൊടുപ്പതിനായി
സ്നേഹിതരാണെന്ന് ഭാവിച്ചരില്ല, ദൂരത്തവർ പോയൊളിച്ചേ..
നിന്റെ ചാരത്തെ വൈരികൾ നീട്ടിയ പാത്രത്തിൽ
കയ്പാണെന്നവിടുന്നറിഞ്ഞൂ.. ( 2)
ഒക്കെ ദൂരത്ത് നിന്നീ പാപി കണ്ടൂ..
ഒരു നയാ പൈസപോലും വാങ്ങാതെ ഞാനീ കല്ലറ നൽകാം
സൗജന്യമാണെങ്കുലുമിത്, എന്റെ നീചപാപങ്ങളുടെ നിഴൽ ഇഴയുമീ മണ്ണ്..
എന്റെ ഘോരപാപങ്ങളുടെ പാമ്പിഴയുമീ ഗുഹ
നിന്റെ ജഢം പോലും വെറുക്കുമെന്നോർത്തിന്ന് നീറിപ്പുകയുന്നു ഞാൻ. (2)
ജീവിച്ചിരിക്കേ നിനക്കായി ഒന്നുമേ ഞാനേകിയില്ലെന്റെ നാഥാ
കൂടിരുന്നൊരുമാത്ര സ്നേഹം പകരുവാൻ, അന്നെനിക്കായില്ല നാഥാ
നിന്റെ മൃതദേഹമെങ്കിലും പൂജിച്ചു വയ്ക്കുവാൻ കൊതിയോടെ ഞാനിന്ന് നില്പൂ (2)
ഇതതിമോഹമാണെങ്കിൽ മാപ്പ് (3)
ഈ കല്ലറ.. ശൂന്യമാമീ ഹൃദയ കല്ലറ, നിന്റെ മൃതസംസ്കാരത്തിനു നൽകുന്ന എന്നേ..
അരിമത്യായിലെ ഈ പാപിയേ നീ സ്വീകരിക്കേണമേ.. (2)