ഝിൽ ഝിൽ ഝിൽ ചിലമ്പനങ്ങീ ചിരിയിൽ

ഝിൽ ഝിൽ ഝിൽ ചിലമ്പനങ്ങീ ചിരിയിൽ
വളകൾ കിലുങ്ങീ മൊഴിയിൽ
നാണപ്പൂക്കൾ വിൽക്കും പൂക്കാരി നീ

ധക് ധക് ധക് തുടിച്ചു പൊങ്ങും നെഞ്ചം
നിന്റെ രാഗ മഞ്ചം സ്വപ്ന നികുഞ്ജം (ഝിൽ..)

നിൻ കണ്ണിലെ മധു ശാല
എൻ മനസ്സിൻ പാഠശാല (2)
നിൻ മേനിയാം പുഷ്പമാല
എന്നും മാറിൽ ചാർത്താൻ കാലം കനിഞ്ഞുവെങ്കിൽ (ഝിൽ...)

ഈ പ്രേമത്തിൻ വർണ്ണമേളം
ഈ ലഹരീലയ താളം
നിൻ ദാഹത്തിൻ സർപ്പ നൃത്തം
നിൻ മാറിൽ പൂക്കും വികാരം (ഈ പ്രേമ..)

ഈ മദനോത്സവ രംഗം
ഈ മധുവർഷത്തിൻ ഗാനം (2)
നിൻ നെഞ്ചിൽ ചേർന്നെൻ മയക്കം
ഇന്നും എന്നും തുടരാൻ കാലം കനിഞ്ഞുവെങ്കിൽ