സ്വപ്നാടനം ഞാൻ തുടരുന്നു എന്റെ
സ്വപ്നാടനം ഞാൻ തുടരുന്നൂ
വിട തന്നാലും വിട തന്നാലും എന്റെ
വിരഹ ദു:ഖസ്മരണകളേ
സ്മരണകളേ (സ്വപ്നാടനം...)
വിടരും മുൻപേ കൊഴിയുന്നൂ രാഗം
വിരൽ തൊടും മുൻപേ വിതുമ്പുന്നൂ
അടുക്കും മുൻപേ അകലുന്നൂ മോഹം
ഉണരും മുൻപേ മരിക്കുന്നു എന്നിൽ
ഉണരും മുൻപേ മരിക്കുന്നു (സ്വപ്നാടനം..)
തനിച്ചിരിക്കുമ്പോൾ മിഴി പൊത്തുന്നൂ
തിരിഞ്ഞു നോക്കുമ്പോൾ മറയുന്നൂ
എങ്കിലുമൊരുനോക്കു കാണാൻ കൊതിച്ചെന്റെ
സങ്കല്പനടനം തുടരുന്നു എന്റെ
മൗനസംഗീതം തുടരുന്നു (സ്വപ്നാടനം..)