കുഞ്ഞിളം ചുണ്ടിൽ പുഞ്ചിരി കാണാൻ
ആകാശത്തമ്മ വന്നൂ
കൈ നിറയെ പൊന്നാടയും കൺ നിറയും താരാട്ടുമായ്
അമ്മ തൻ ജീവന്റെ പൂവാടിയിൽ
വാടാത്ത പൂവല്ലേ നീ ( കുഞ്ഞിളം...)
കണ്ണിൽ കണ്ണിൽ കന്നിനിലാവെ
കണ്ണീരു മാറ്റു നീ
എന്നും ചിരിക്കും പൂങ്കാറ്റു പോലെ
എങ്ങും കുളിർ വീശി വാ
ഇന്നെന്റെ താരാട്ടിൻ താളമായ്
പൊന്നുണ്ണീ നീയോടി വാ,, (2) (കുഞ്നിളം...)
മുത്തേ മുത്തിൻ മുത്തണി ചുണ്ടിൽ
മൂവന്തി പൂ വിരിഞ്ഞു
കാലം കളിക്കും കാലൊച്ച കേൾക്കാൻ
കാതോർത്ത് നില്പു ഞാൻ
നീയെന്റെ ജീവന്റെ ജീവനിൽ
ആശ്വാസമായോടി വാ.. (2) (കുഞ്ഞിളം..)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
കഥ തുടരുന്നു | സത്യൻ അന്തിക്കാട് | 2010 |
സ്നേഹവീട് | സത്യൻ അന്തിക്കാട് | 2011 |
പുതിയ തീരങ്ങൾ | സത്യൻ അന്തിക്കാട് | 2012 |
ഒരു ഇന്ത്യൻ പ്രണയകഥ | സത്യൻ അന്തിക്കാട് | 2013 |
എന്നും എപ്പോഴും | സത്യൻ അന്തിക്കാട് | 2015 |
ജോമോന്റെ സുവിശേഷങ്ങൾ | സത്യൻ അന്തിക്കാട് | 2017 |
ഞാൻ പ്രകാശൻ | സത്യൻ അന്തിക്കാട് | 2018 |
Pagination
- Previous page
- Page 6