ഓണത്തുമ്പീ...
ഓണത്തുമ്പീ വന്നാട്ടെ
ഓമനത്തുമ്പീ വന്നാട്ടെ
ഒരു നല്ല കഥ പറയാം ഒന്നിരുന്നാട്ടെ
ങ്ഹൂം.. ങ്ഹൂം.. ങ്ഹൂം.. ങ്ഹൂം
ഒന്നിരുന്നാട്ടെ.. ഒന്നിരുന്നാട്ടെ...
(ഓണത്തുമ്പീ... )
ഒന്നുമൊന്നും അറിയാതെ വന്ന കാലത്ത്
ഒരു നല്ല പൊൻപുഴുവായ് ഓടി നടന്നേൻ
ഓടി നടന്നേൻ
(ഒന്നുമൊന്നും.. )
പിന്നെപ്പിന്നെ പൂഞ്ചിറകു പോന്ന കാലത്ത്
പ്രിയമുള്ള പൂവൊന്നു തേടി നടന്നേൻ
തേടി നടന്നേൻ
(ഓണത്തുമ്പീ... )
കൊഞ്ചിക്കൊഞ്ചി അന്നേരം എന്റെ കിനാവ്
കൊണ്ടാടാൻ വന്നല്ലോ കൊന്നപ്പൂവ്
കൊന്നപ്പൂവ്
(കൊഞ്ചി... )
എന്നഴകേ..
എന്നഴകേ വരികരികെ എന്നു വിളിച്ചു
എൻ ചെവിയിൽ സ്നേഹത്തിൻ മന്ത്രമുരച്ചു
മന്ത്രമുരച്ചു
ഓണത്തുമ്പീ വന്നാട്ടെ
ഓമനത്തുമ്പീ വന്നാട്ടെ
ഒരു നല്ല കഥ പറയാം ഒന്നിരുന്നാട്ടെ
ങ്ഹൂം.. ങ്ഹൂം.. ങ്ഹൂം.. ങ്ഹൂം
ഒന്നിരുന്നാട്ടെ.. ഒന്നിരുന്നാട്ടെ
Film/album
Year
1964
Singer
Music
Lyricist