മകനേ വാ..പൊൻമകനേ വാ
പൊൻമകനേ വാ
മനസ്സിൻ മൌനഗാനം കേൾക്കാൻ ഓടി വാ
അമ്മയ്ക്കൊരുമ്മ താ..അമ്മയ്ക്കൊരുമ്മ താ
മകനേ വാ..
നിൻ ചിരി കാണാതെന്റെ പ്രഭാതം
പുഞ്ചിരിക്കായ് മറന്നു
നിൻ കളിചിരിയിൽ മുഴുകാവാനാവാതെന്റെ
കിനാവുകൾ പൊലിഞ്ഞൂ
അന്ത്യദളവും കൊഴിയും മുൻപേ അരികിൽ വാ...
കണ്ണുപൊത്തിക്കളി മതിയാക്കി ഓടി വാ
അമ്മയ്ക്കൊരുമ്മ താ
അമ്മയ്ക്കൊരുമ്മ താ
മകനേ വാ.....
നിൻ മൊഴി കേൾക്കാതെന്റെ നിശീഥം
ഒന്നുറങ്ങാൻ മറന്നൂ
നിന്നിളം മെയ് ചൂടേൽക്കാൻ കൊതിച്ചീ-
അമ്മതൻ മാറിടം ചുരന്നു
അന്ത്യരാഗം തീരും മുൻപേ അരികിൽ വാ
കള്ളപ്പിണക്കത്തിൻ കഥ മറന്നോടി വാ
അമ്മയ്ക്കൊരുമ്മ താ
അമ്മയ്ക്കൊരുമ്മ താ
(മകനേ വാ..)
Film/album
Year
1981
Singer
Music
Lyricist
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page