കന്നിപ്പളുങ്കേ

  കന്നിപ്പളുങ്കേ പൊന്നും കിനാവേ
സുന്ദരിപൊന്നാരേ
കൺമണിക്കെന്തിനീ കള്ള പരിഭവം
കല്യാണ രാവല്ലേ
കന്നിപ്പളുങ്കേ പൊന്നും കിനാവേ
സുന്ദരിപൊന്നാരേ
കൺമണിക്കെന്തിനീ കള്ള പരിഭവം
കല്യാണ രാവല്ലേ ഇതു കല്യാണ രാവല്ലേ
കാതിൽ തുലുങ്കിയും കുഞ്ഞിയലുക്കത്തും
കൈയ്യിൽ കടകനും തോടയും കൊമ്പനും
മിന്നിയും മാട്ടിയും നെറ്റിക്കുറിയുമി-
ട്ടംഗനമാരുടെ ഒപ്പന കേൾക്കുവാൻ
പൊന്നിൽ കുളിച്ചു നീ വന്നതല്ലേ പിന്നെ
എന്തിനീ കള്ള നാണം നിനക്കെന്തിനീ കള്ള നാണം ( കന്നി..)

കരിമിഴിയിൽ സുറുമയണിഞ്ഞും
കവിളിണയിൽ പുളകമണിഞ്ഞും
പതിനേഴിൻ പടിവാതിൽ നീ മുട്ടിവിളിക്കുമ്പൊൾ (2)
മാര്‍മൊട്ടുകൾ പൂക്കുമ്പോൾ
അതില്‍ തട്ടിയുണർത്തുമ്പോൾ
പുതു ചെക്കനു കിക്കിളി മുത്തം നൽകാതൊക്കുകയില്ലല്ലൊ
മുത്തേ ഒക്കുകയില്ലല്ലോ (കന്നി...)

തരിവളകൾ തമ്മിലിടഞ്ഞും
തളിർമിഴിയിതൾ ചിമ്മിയടഞ്ഞും
ചെറുവിരൽ നഖ മുനകൾ നുണഞ്ഞും
മണവറ പൂകുമ്പോൾ (2)
കിളിവാതിലടക്കുമ്പോള്‍
മണവാളനണക്കുമ്പോൾ നിൻ
മൊഞ്ചും നെഞ്ചും മെയ്യും മാരൻ
താലോലിക്കില്ലേ അങ്ങനെ നാണം തീരില്ലേ (കന്നി..)