കാടു പൂത്തതും

കാടു പൂത്തതും പൂ വിരിഞ്ഞതും നീയറിഞ്ഞോടീ പെണ്ണാളേ
കായലോരത്ത് വേല ചെയ്യുമ്പോൾ കാറ്റു വന്നതു ചൊല്ലീലോ
കാവിലിന്നലെ തോറ്റംപാട്ടിനു കാട്ടുമൈനകൾ വന്നല്ലോ
കാട്ടുപൊയ്കയിൽ നീരാടുമ്പോൾ കാറ്റു വന്നതു ചൊല്ലീല്ലോ
തെയ്യാരേ.. പാടി താളം തുള്ളടീ പെണ്ണേ
ഇന്നു പൂമീൻ കൊല്ലണ നാളേ
മാനം പൊന്നിന്റെ പൂക്കണി മേലേ ചാർത്തുന്നേ 
തപ്പു കൊട്ട് ആഹാഹാ.. താനം പാട് ഓഹോഹോ...തമ്പുരാന്റെ പൂമുറ്റത്ത്
കാടു പൂത്തതും പൂ വിരിഞ്ഞതും നീയറിഞ്ഞോടീ പെണ്ണാളേ
കായലോരത്ത് വേല ചെയ്യുമ്പോൾ കാറ്റു വന്നതു ചൊല്ലീലോ

ഇന്നെന്റെ നെറ്റത്ത് സിന്ദൂരം ചാർത്താൻ 
തെക്കുന്നു വന്നൊരു പൊന്നമ്പ്രാൻ (2)
കിന്നരി വെച്ചൊരു കുപ്പായമിട്ടവൻ 
തിങ്കൾക്കതിരു പോൽ നിന്നല്ലോ
എന്നുള്ളു നൊമ്പരം കൊണ്ടല്ലോ
ഞാനില്ല പൊന്നേ നിന്റെ കൂടെ
വന്നാലെൻ ദേവൻ കോപിക്കില്ലേ (ഞാനില്ല.. )
കാടു പൂത്തതും പൂ വിരിഞ്ഞതും നീയറിഞ്ഞോടീ പെണ്ണാളേ
കായലോരത്ത് വേല ചെയ്യുമ്പോൾ കാറ്റു വന്നതു ചൊല്ലീലോ

കാവേരി തീരത്ത് നീ കണ്ടുവോ 
പൂന്തെന്നലേ എൻ ദേവനെ (2)
മാനത്തു പൂക്കുന്ന പൊന്നമ്പിളി 
നീ കണ്ടുവോ എന്റെ മാതേവനെ (2)
കണ്ടല്ലോ ഞാൻ... 
നിൻ മുന്നിൽ വെൺ തേക്കിൻ സംഗീതമായ്
വന്നില്ലയോ... 
നാണിച്ചു നിൽക്കുന്ന നിൻ സ്വപ്നമായ്
കാടിന്റെ തേരൊച്ച കേൾക്കുന്നുവോ
ആകെ തുടിക്കും നിൻ പൂമേനിയിൽ (കാടിന്റെ.. )
ആഹാഹഹാ ഓഹോഹോഹോ
കാവേരി തീരത്തു നീ കണ്ടുവോ
ആഹാഹഹാ ഓഹോഹോഹോ

മഴയെല്ലാം മാറി കളിമുറ്റം വീണ്ടും
പനിനീരു തൂകുന്ന വേദികളായ്
കളിയാടാൻ വായോ കാഞ്ചനത്തേരിൽ
മാനത്തെ മുത്തുച്ചിപ്പിമാലകളേ (മഴയെല്ലാം.. )
വസന്തം വന്നല്ലോ സുഗന്ധം തന്നല്ലോ
ഉഷസ്സേ വരില്ലേ..വരില്ലേ..ഒരു പുതുമലരിതളായ്

കാടു പൂത്തതും പൂ വിരിഞ്ഞതും നീയറിഞ്ഞോടീ പെണ്ണാളേ
കായലോരത്ത് വേല ചെയ്യുമ്പോൾ കാറ്റു വന്നതു ചൊല്ലീലോ
കാവിലിന്നലെ തോറ്റംപാട്ടിനു കാട്ടുമൈനകൾ വന്നല്ലോ
കാട്ടുപൊയ്കയിൽ നീരാടുമ്പോൾ കാറ്റു വന്നതു ചൊല്ലീല്ലോ