നിളേ..........നിന്നെപ്പോലെ
നിശ്വാസത്തിൻ ചുടുമിഴിനീർക്കണമല്ലോ...
മനസ്സിൽ ചുടുമിഴിനീർക്കണമല്ലോ.............
വേനൽതീയ്യിൽ ഹരിതതടങ്ങൾ എരിഞ്ഞുതീരുമ്പോൾ
കാലപ്രവാഹത്തിൽ കഥകളി മുദ്രകൾ-
കളഞ്ഞുപോകുമ്പോൾ........(നിളേ നിന്നെപോലെ....കണമല്ലോ)
കദളീവനങ്ങളിൽ ശാരികയുണ്ടോ........?
കല്ലോലമാലയിൽ ചിലങ്കകളുണ്ടോ.....?(2)
കേളീ കദംബങ്ങളുണ്ടോ........................?
നിറമാലചാർത്തിയ നികുഞ്ജങ്ങളുണ്ടോ?
തുഞ്ചന്റെ കിളിപൈതലുണ്ടോ..............?
(നിളേ നിന്നെപ്പോലെ........കണമല്ലോ)