ആ..........ആ..........ആ..........ആ........
പൂവുകളുണ്ട് ചന്ദ്രികയുണ്ട് (2)
പൂമരഛായയിൽ നീയുമുണ്ട്
ചഷകം നിറയെ മുന്തിരിച്ചാറുണ്ട്(2)
ചന്ദനശീതള തെന്നലുണ്ട്
(പൂവുകളുണ്ട്..........നീയുമുണ്ട്)
ഒരു വനഭൂമിയിൽ ഗാനങ്ങൾ പാടി
ഓമനേ നീ എന്റെ അരികിലിരുന്നാൽ(2)
ഒരു സ്വർഗ്ഗ ഭൂമിയായി കാനനം മാറും
ഓരോ നിമിഷം സ്വർഗ്ഗീയമായി മാറും(2)
(പൂവുകളുണ്ട്............നീയുമുണ്ട്)
ഒരു വേനലിലെ ഉരുകുന്ന പകലിൽ
ഒരു വർഷമായി നീ പുളകങ്ങൾ ചാർത്തി(2)
ഒരു മയിലായി നീ നർത്തനമാടി
ഒരു കവിയായി ഞാൻ കവിതകൾ മൂളി(2)
(പൂവുകളുണ്ട്...........തെന്നലുണ്ട്
പൂവുകളുണ്ട്..............നീയുമുണ്ട് )