കാരിച്ചാൽ ചുണ്ടൻ

കാരിച്ചാൽ ചുണ്ടൻ കണ്ണായ ചുണ്ടൻ 
ഓളം കീറിമുറിച്ചോണ്ടോടുന്നേ 
ഒന്നാം തിര തേടി പോകുന്നേ(2 )
തിത്തൈ തക തിത്തൈ തക തിത്തൈ തക തോം 
                         (കാരിച്ചാൽ ചുണ്ടൻ..........പോകുന്നേ)

ചുണ്ടനു കൂട്ടായിട്ടാരാരുണ്ട് 
പമ്പ വളർത്തിയ പിള്ളേരുണ്ട് (2)
കാഞ്ഞങ്ങാട്ടുകുളങ്ങര ഭഗവതിയുണ്ട് 
മണ്ണാറശാല നാഗരാജാവുണ്ട് (2)
തിത്തൈ തക...............തക തോം(2)
                         (കാരിച്ചാൽ ചുണ്ടൻ........പോകുന്നേ)

ചുണ്ടനു താളത്തിന്നാരാരുണ്ട്
എന്റെ പഴംപാട്ടിന്നീണമുണ്ട് (2)
കേരളവർമ്മതൻ സന്ദേശകാവ്യ 
മധുരമീ ആറ്റിൻ ഞൊറിയുണ്ട് (2)
തിത്തൈ തക..................തോം (2)
                        (കാരിച്ചാൽചുണ്ടൻ...........പോകുന്നേ)