പനിനീർ പൂവിന്റെ

പനിനീർപൂവിന്റെ പട്ടുത്താളിൽ

പളുങ്കു പോലൊരു മഞ്ഞു തുള്ളി

പോയ രജനി തൻ കണ്ണുനീരോ

വന്ന പകലിന്റെ കാണിക്കയോ (പനിനീർ...)

 

ഏകാന്ത ദുഃഖത്തിൻ നീലാംബരത്തിൽ

ഏതോ ശരത്കാല നീരദമായ് ഞാൻ

എൻ മിഴിത്തുമ്പിലെ നക്ഷത്ര മുത്തേ

ഒ....ഓ...ഓ...

എൻ മിഴിത്തുമ്പിലെ നക്ഷത്ര മുത്തേ

നിന്നെ ജ്വലിപ്പിച്ചതേതു സായാഹ്നം

എതു  സായാഹ്നം

മൂകാന്ധകാരത്തിൻ അലയാഴി തന്നിൽ

ഏതോ നിരാധാര ശേഖരമായ് ഞാൻ

എൻ ജീവ ബിന്ദുവാം കണ്ണുനീർമുത്തേ

നിന്നെയണിയുവതെതു ഗന്ധർവ്വൻ

എതു ഗന്ധർവൻ (പനിനീർ..)