കാർത്തിക മണിദീപ മാലകളേ

കാർത്തിക മണിദീപ മാലകളേ  
കാറ്റത്ത് നൃത്തം വെയ്ക്കും ജ്വാലകളേ
സുന്ദരകാനന സദനത്തെ വെളിച്ചത്തിൽ
നന്ദന മലർവനമാക്കിയല്ലോ - നിങ്ങൾ
സുന്ദര മധുവനമാക്കിയല്ലോ 
(കാർത്തിക... )

മാനത്തെ ആശ്രമത്തിൽ മേയും മേഘങ്ങൾ
താഴത്തെ നക്ഷത്രങ്ങൾ കൊളുത്തുന്നല്ലോ
മന്ദമന്ദം സുന്ദരീ നീ മൺചിരാതു
കൊളുത്തുമ്പോൾ
മനസ്സിനുള്ളിൽ സങ്കല്പത്തിൻ
പൊൻവിളക്കുകൾ തെളിയുന്നു

മനസ്സിലല്ലാ കൊളുത്തിടുന്നത്
മണിദീപത്തിൻ കൈത്തിരി ഞാൻ
എനിക്കു കരളിന്നമൃതം നൽകും
കനകക്ഷേത്ര കവാടത്തിൽ 
(കാർത്തിക... )

കത്തുന്ന കൈവിളക്കിലെ നർത്തനം കാണാൻ
മുഗ്ദകളാം ആമ്പൽപ്പൂക്കൾ നിദ്ര വെടിഞ്ഞല്ലോ
നിരന്നു കാണ്മൂ മനസ്സിനുള്ളിൽ
നിറയെ സുന്ദര ദീപങ്ങൾ
മലർന്നു നീന്തും വനദേവതയുടെ
മണിമാളികയിലെ വൈരങ്ങൾ 
(കാർത്തിക... )