ദന്തഗോപുരം തപസ്സിനു

ദന്തഗോപുരം തപസ്സിനു തിരയും
ഗന്ധര്‍വ്വ കവിയല്ല ഞാന്‍
മൂകതമൂടും ഋഷികേശത്തിലെ
മുനിയല്ല ഞാന്‍ ഒരു
മുനിയല്ല ഞാന്‍
(ദന്തഗോപുരം..)

കാലത്തിന്‍ കൈനഖ
കലപതിയാത്തൊരു
കവിതയുണ്ടോ വിശ്വകവിതയുണ്ടോ
മനുഷ്യന്റെ സങ്കല്പ
ഗന്ധമില്ലാത്തൊരു
മന്ത്രമുണ്ടോ വേദമന്ത്രമുണ്ടോ
(ദന്തഗോപുരം..)

യുഗസംക്രമങ്ങള്‍ തന്‍
ദാഹങ്ങളില്ലെങ്കില്‍
ഉപനിഷല്‍ സൂക്തമുണ്ടോ
സഖിനിന്‍ മധുരമാം
ആലസ്യമില്ലാത്ത
സരസ്വതിയാമമുണ്ടോ
താളത്തില്‍ കാഞ്ചന
മണികിലുങ്ങാത്തൊരു
രാഗമുണ്ടോ ദിവ്യരാഗമുണ്ടോ
ശിലയുടെ ഏകാന്ത
സ്വപ്നമില്ലാത്തൊരു
ശില്പമുണ്ടോ സ്നേഹശില്പമുണ്ടോ
(ദന്തഗോപുരം...)