മുത്തുമെതിയടിയിട്ട

മുത്തുമെതിയടിയിട്ട സുൽത്താനേ

മുംതാസിൻ കനവിലെ ഷാജഹാനേ നിന്റെ

പൊന്മുകിൽ കൊടിയുള്ള പൂവുള്ള മേടക്ക്

ഞമ്മളെ കൊണ്ടു പോണതെന്നാണു  (മുത്തു...)

 

ഷാലിമാർ വനത്തിലെ ചിറകുള്ള കാറ്റത്ത്

ചെറുമൊട്ട് തുടിക്കണ തണുപ്പത്ത്

കളിചിരി മാറാത്ത കണ്ണാടി വളയിട്ട്

കൈ കോർത്തു നടക്കണതെന്നാണു പൊന്നും

കവിളത്ത് പുറ കാണണതെന്നാണു (മുത്തു..)

 

 

വെൺ പട്ടു വിരിപ്പീട്ട് വിരിപ്പിന്മേൽ പൂവിട്ട്

പവിഴവും കോർത്തു ഞാനിരിക്കുമ്പോൾ

ഇതു വരെ മീട്ടാത്ത ഗിത്താർ പോലെന്നെ

ഇടം തോളിൽ കിടത്തണതെന്നാണു അതിൽ

ഇടനെഞ്ചിൽ വിളയാടണതെന്നാണു (മുത്തു..)