ഏഴു നിറങ്ങൾ വിളക്കു വെച്ചൂ
ഏഴു സ്വരങ്ങളും അലയടിച്ചൂ
മൂകാംബികയുടെ തിരുസന്നിധിയിൽ
പത്മപാദമലർ ചിലങ്ക വെച്ചൂ
താളം ആദിതാളം തരംഗനർത്തനമേളം
തരംഗനർത്തനമേളം - മേളം
ഏഴു നിറങ്ങൾ വിളക്കു വെച്ചൂ
ജനനീ ജഗദീശ്വരീ നിൻ പാദയുഗളമെൻ
ശരണമായ് കണ്ടുവന്നേൺ
ജനനീ ജഗദീശ്വരീ നിൻ പാദയുഗളമെൻ
ശരണമായ് കണ്ടുവന്നേൺ
അനുകമ്പപെയ്തു നീയെൻ അകതാരിലൊഴുകേണം
അഴലിൻ തിമിരം നിന്നിൽ അലിഞ്ഞിടേണം
ജനനീ ജഗദീശ്വരീ നിൻ പാദയുഗളമെൻ
ശരണമായ് കണ്ടുവന്നേൺ
താതെയ്യം താതെയ്യം തന്തിമി തന്തിമി തോം
താതെയ്യം താതെയ്യം തന്തിമി തന്തിമി തോം
തെച്ചിമൂട്ടിൽ കുടികൊള്ളും ഭദ്രകാളീ
തെച്ചിപ്പൂമാല ചൂടും ഭദ്രകാളീ
തുളസിമൂട്ടിൽ കുടികൊള്ളും ഭദ്രകാളീ
തുളസിപ്പൂങ്കതിരണിയും ഭദ്രകാളീ
വേങ്കമല വിളക്കായ തമ്പുരാട്ടീ
വേദാന്ത നായികയാം തമ്പുരാട്ടീ
ദാരികന്റെ തലയറുത്ത തമ്പുരാട്ടീ
ദോഷങ്ങൾ തീർത്തൊഴിക്ക തമ്പുരാട്ടീ
താതെയ്യം താതെയ്യം തന്തിമി തന്തിമി തോം
തന്തിമി തന്തിമി തോം തന്തിമി തന്തിമി തോം
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page